ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ, ഇൻഫ്ര, ഓട്ടോ, ബാങ്കിംഗ് ഓഹരികളുടെ സഹായത്തോടെ നിഫ്റ്റി 10,950 ന് സമീപം എത്തി. സെൻസെക്സ് 337.35 പോയിൻറ് ഉയർന്ന് 36,981.77 ലും നിഫ്റ്റി 98.30 പോയിൻറ് ഉയർന്ന് 10,946.20 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1565 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 917 ഓഹരികൾ ഇടിവ് രേഖപ്പെടുത്ത. 149 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഐഷർ മോട്ടോഴ്സ്, മാരുതി സുസുക്കി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ഇന്ത്യാ ബുൾസ് ഹൗസിംഗ്, സൺ ഫാർമ, യെസ് ബാങ്ക്, വിപ്രോ, എച്ച്സിഎൽ ടെക് എന്നിവയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ.

വിവിധ മേഖലകളിൽ, മെറ്റൽ (രണ്ട് ശതമാനം), ഓട്ടോ (2.5 ശതമാനം വരെ) എന്നിങ്ങനെ നേട്ടം രേഖപ്പെടുത്തി. ഇൻഫ്ര, എനർജി, ബാങ്ക് എന്നീ മേഖലകളും മികച്ച പ്രകടനം കാഴ്ച്ച വച്ചു. മിഡ്‌ക്യാപ്പും സ്‌മോൾക്യാപ്പും 0.5 ശതമാനത്തിലധികം നേട്ടം കൈവരിച്ചു.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം പരിഹരിക്കുന്നത് സംബന്ധിച്ച സൂചനകൾ ലഭിച്ച ആഴ്ച ആയതിനാൽ ആഗോള വിപണികൾ ശക്തമായിരുന്നു. വ്യാപാര താരിഫ് ചർച്ചകൾക്കായി അടുത്ത മാസം ഇരു രാജ്യങ്ങളും കൂടിക്കാഴ്ച നടത്തും. ഹോങ്കോംഗ് വിപണിയും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. ആദ്യ പാദ ജിഡിപി വളർച്ചാ സംഖ്യ 5 ശതമാനത്തിൽ എത്തിയതും സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യൻ വിപണികൾ ഈ മാസം തുടക്കം മുതൽ ദുർബലമാണ്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications