പ്രധാനമന്ത്രിയുടെ ആദ്യ 100 ദിവസം; ഓഹരി വിപണിയിൽ നഷ്ട്ടത്തിന്റെ ദിനങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ 100 ദിവസങ്ങളിൽ പല മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചു. എന്നാൽ ഈ കാലയളവ് ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. 14 ലക്ഷം കോടി രൂപയുടെ ഓഹരി വിൽപ്പനയാണ് ഈ കാലയളവിൽ ഉണ്ടായത്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിനുമായി കഴിഞ്ഞ മാസം സാമ്പത്തിക മന്ത്രി നിർമ്മല സീതാരാമൻ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും ഇവയൊന്നും ഓഹരി വിപണിയെ സഹായിക്കുന്നവയായിരുന്നില്ല.

സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം തുടർപ്രവർത്തനത്തിന്റെ ഭാ​ഗമാണെന്നും വളർച്ച വീണ്ടെടുക്കാൻ സമയമെടുക്കുമെന്നും വിശകലന വിദഗ്ധർ പറയുന്നു. വെല്ലുവിളി നിറഞ്ഞ ആഗോള പശ്ചാത്തലം കണക്കിലെടുത്ത്, നിക്ഷേപകരോട് ക്ഷമയോടെ കാത്തിരിക്കാനും പുനരുജ്ജീവനത്തിന്റെ ആദ്യ ലക്ഷണങ്ങൾ ശ്രദ്ധിക്കാനുമാണ് വിദ​ഗ്ധരുടെ ഉപദേശം.

പ്രധാനമന്ത്രിയുടെ ആദ്യ 100 ദിവസം; ഓഹരി വിപണിയിൽ നഷ്ട്ടത്തിന്റെ ദിനങ്ങൾ

 

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 30 ന് രണ്ടാം തവണ അധികാരമേറ്റതിന് ശേഷം ബി‌എസ്‌ഇയിൽ വ്യാപാരം നടത്തുന്ന 14 ശതമാനം ഓഹരികൾക്ക് മാത്രമാണ് മികച്ച വരുമാനം നേടാൻ കഴിഞ്ഞത്. ബി‌എസ്‌ഇയിൽ സജീവമായി വ്യാപാരം നടന്നിരുന്ന 2,664 ഓഹരികളിൽ 2,290 എണ്ണത്തിന് 96 ശതമാനം വരെ നഷ്ടം സംഭവിച്ചു. അവയിൽ 422 എണ്ണം 40 ശതമാനത്തിലധികവും 1,371 എണ്ണം 20 ശതമാനത്തിലധികവും 1,872 എണ്ണം 10 ശതമാനത്തിലധികവും ഇടിഞ്ഞു.

ഈ കാലയളവിൽ ബി‌എസ്‌ഇ ലിസ്റ്റുചെയ്ത ഓഹരികളുടെ വിപണി മൂല്യം 14.15 ലക്ഷം കോടി കുറഞ്ഞ് 140 ലക്ഷം കോടി രൂപയായി. ധനമന്ത്രി എഫ്പിഐ വരുമാനത്തിന്മേൽ നികുതി സർചാർജ് പ്രഖ്യാപിച്ചതോടെ വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ നിന്ന് 31,700 കോടി രൂപ പിൻവലിച്ചതായാണ് റിപ്പോർട്ട്. സെൻസെക്സും നിഫ്റ്റിയും 7-8 ശതമാനം വീതം നഷ്ടം രേഖപ്പെടുത്തിയപ്പോൾ, ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത് പൊതുമേഖലാ ബാങ്കിം​ഗ് മേഖലയാണ്. ഇന്ത്യയുടെ ജിഡിപി വളർച്ച ജൂൺ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞതും ഓഗസ്റ്റിൽ തുടർച്ചയായ പത്താം മാസത്തേക്ക് വാഹന വിൽപ്പന ഇടിഞ്ഞതും സിമൻറ് വില മൂന്നുമാസത്തെ ഇടിവ് രേഖപ്പെടുത്തിയതുമൊക്കെ ഓഹരി വിപണിയെ ബാധിച്ച ഘടകങ്ങളാണ്.

malayalam.goodreturns.in

English summary

പ്രധാനമന്ത്രിയുടെ ആദ്യ 100 ദിവസം; ഓഹരി വിപണിയിൽ നഷ്ട്ടത്തിന്റെ ദിനങ്ങൾ

In the first 100 days of the Modi government, has achieved good results in many areas. But this period was a disappointing one for shareholders.
Story first published: Monday, September 9, 2019, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X