ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ അഞ്ച് സെഷനുകളിൽ ആദ്യമായി നിഫ്റ്റി ഇന്ന് 11,000 ലെവലിനു മുകളിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 163.68 പോയിന്റ് ഉയർന്ന് 37,145.45 ലും നിഫ്റ്റി 56.80 പോയിന്റ് ഉയർന്ന് 11,003 ലും എത്തി. ബിഎസ്ഇയിലെ 929 ഓഹരികൾ ഇന്ന് നഷ്ട്ടം രേഖപ്പെടുത്തിയപ്പോൾ 1,583 ഓഹരികൾ മുന്നേറി. നിഫ്റ്റി മിഡ്കാപ്പ് സൂചിക ഒരു ശതമാനത്തിലധികം ഉയരുകയും ചെയ്തു.
നിഫ്റ്റി 50 ഓഹരികളിൽ യെസ് ബാങ്ക്, യുപിഎൽ, മാരുതി സുസുക്കി, എൽ ആൻഡ് ടി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. 2 മുതൽ 4.5 ശതമാനം നേട്ടമാണ് ഈ ഓഹരികളുണ്ടാക്കിയത്. എന്നാൽ എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ എന്നിവയ്ക്ക് ഇന്ന് കനത്ത നഷ്ടം നേരിടേണ്ടി വന്നു.

മിഡ്ക്യാപുകളിൽ ആർബിഎൽ ബാങ്ക്, ബ്ലൂ ഡാർട്ട്, എൻബിസിസി (ഇന്ത്യ), ജിഇ ടി ആൻഡ് ഡി ഇന്ത്യ, മുത്തൂട്ട് ഫിനാൻസ് എന്നിവ 4 മുതൽ 7 ശതമാനം ഉയർന്നു. അതേ സമയം ആദിത്യ ബിർള ഫിനാൻസ്, അജന്ത ഫാർമ, ഗ്ലെൻമാർക്ക്, വക്രാഞ്ചെ, ടോറന്റ് ഫാർമ എന്നിവ 2-3 ശതമാനം ഇടിഞ്ഞു.
കാര്യമായ സംഭവവികാസങ്ങളൊന്നുമില്ലാതെ ആഭ്യന്തര മാക്രോ ഇക്കണോമിക് ഡാറ്റയും ആഗോള സൂചകങ്ങളും മാത്രം കണക്കിലെടുത്താണ് ഇന്ന് വിപണി നേട്ടം കൈവരിച്ചത്. നിഫ്റ്റിയിലെ നേട്ടം കൂടുതൽ വ്യാപിക്കുമെന്നും 11,150ന് മുകളിലേയ്ക്ക് വീണ്ടും ഉയരുമെന്നും പ്രതീക്ഷിച്ചിരുന്നതായി നിരീക്ഷകർ വ്യക്തമാക്കി. ബാങ്ക്, ഓട്ടോ, എഫ്എംസിജി ഓഹരികളാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ചത്.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications