100 ദിനം പൂര്‍ത്തിയാക്കി മോദി സര്‍ക്കാര്‍, നിക്ഷേപകര്‍ക്ക് നഷ്ടം 12.5 ലക്ഷം കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി നൂറു ദിനം പിന്നിടുമ്പോള്‍ നിക്ഷേപകര്‍ക്ക് രാജ്യത്തെ നഷ്ടമായത് 12.5 ലക്ഷം കോടി രൂപ. സെപ്തംബര്‍ പത്തിന്, അതായത് നരേന്ദ്ര മോദി സര്‍ക്കാര്‍ നൂറു ദിവസം ഇന്നലെ പിന്നിട്ടപ്പോള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കമ്പനികളുടെ ആകെ മൂല്യം 1.41 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങി. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മെയ് 30 -ന് രണ്ടാം തവണ അധികാരത്തിലേറിയത്.

മെയ് 29 ആം തീയതി, എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിന് തലേദിവസം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മൂലധനം 1.53 ലക്ഷം കോടി രൂപയായിരുന്നു. കണക്കുകള്‍ പ്രകാരം നൂറു ദിവസം പിന്നിടുമ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് 12.5 ലക്ഷം കോടി രൂപ.

100 ദിനം പൂര്‍ത്തിയാക്കി മോദി സര്‍ക്കാര്‍, നിക്ഷേപകര്‍ക്ക് നഷ്ടം 12.5 ലക്ഷം കോടി രൂപ

 

മെയ് 30 -ന് ശേഷം ഇതുവരെ സെന്‍സെക്‌സ് 5.96 ശതമാനം (2,357 പോയിന്റുകള്‍) ഇടിഞ്ഞു. എന്‍എസ്ഇ നിഫ്റ്റി സൂചിക 7.23 ശതമാനവും (858 പോയിന്റുകള്‍) താഴോട്ടു പോയി. സാമ്പത്തിക രംഗത്തെ തളര്‍ച്ചയും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഓഹരി വിപണിയിലെ ക്ഷീണത്തിന് കാരണങ്ങളാണ്. നേരത്തെ വിദേശ നിക്ഷേപകരും അതിസമ്പന്ന നികുതിയൊടുക്കാന്‍ ബാധ്യസ്തരാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വലിയ തോതില്‍ രാജ്യത്തു നിന്നും വിദേശ നിക്ഷേപകള്‍ പിന്‍മാറാന്‍ തുടങ്ങി. ഈ തീരുമാനം കൊണ്ട് 28,260 കോടി രൂപയുടെ ഓഹരിയാണ് നിക്ഷേപകര്‍ വിറ്റഴിച്ചത്.

100 ദിനം പൂര്‍ത്തിയാക്കി മോദി സര്‍ക്കാര്‍, നിക്ഷേപകര്‍ക്ക് നഷ്ടം 12.5 ലക്ഷം കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തിലേറും മുന്‍പേതന്നെ രാജ്യത്തെ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം കണ്ടുതുടങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ മൂലധന നേട്ടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ദീര്‍ഘകാല നികുതിയും ലാഭവിഹിത നികുതിയും ഓഹരി വിപണിയുടെ ഇടര്‍ച്ചയ്ക്ക് വഴിയൊരുക്കി. IL&FS പ്രതിസന്ധിക്ക് ശേഷം വിപണി മാന്ദ്യത്തിലേക്ക് നീങ്ങിയതോടെ ഓഹരി വിപണിയുടെ കാര്യങ്ങള്‍ കൂടുതല്‍ കഷ്ടത്തിലായെന്ന് ഐഡിബിഐ ക്യാപിറ്റല്‍ ഗവേഷണ തലവന്‍ എകെ പ്രഭാകര്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

Read more about: news
English summary

100 ദിനം പൂര്‍ത്തിയാക്കി മോദി സര്‍ക്കാര്‍, നിക്ഷേപകര്‍ക്ക് നഷ്ടം 12.5 ലക്ഷം കോടി രൂപ

Government Completes 100 Days, Investors Lost Rs 12.5 Crore. Read in Malayalam.
Story first published: Tuesday, September 10, 2019, 15:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X