5 വര്‍ഷംകൊണ്ട് 5 ലക്ഷം കോടി ഡോളര്‍ വളര്‍ച്ച, കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഞ്ചു ലക്ഷം കോടി ഡോളര്‍ വളര്‍ച്ച കൈവരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മുഖ്യ അജണ്ട പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷെ സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് നീങ്ങുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളെ തെല്ലൊന്ന് സംശയത്തോടെയാണ് പ്രതിപക്ഷവും വിപണിയും ഉറ്റുനോക്കുന്നത്. നിലവില്‍ 2.7 ലക്ഷം കോടി ഡോളറിന്റേതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ.

തുറന്നടിച്ച് കോൺഗ്രസ് നേതാവ്
 

സമ്പദ്ഘടനയില്‍ അനിശ്ചിതത്വം തുടരവെ സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി വിഷയത്തില്‍ പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം കോടി ഡോളര്‍ വളര്‍ച്ചയിലേക്ക് ഇന്ത്യയെ സര്‍ക്കാര്‍ എങ്ങനെ വഴിനടത്തുമെന്നാണ് സിങ്‌വിയുടെ പ്രധാന ചോദ്യം. നര്‍മ്മത്തില്‍ ചാലിച്ച അദ്ദേഹത്തിന്റെ ട്വിറ്റര്‍ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.

തൊഴിലവസരങ്ങൾ കുറവ്

'ട്വിറ്ററില്‍ മോദീജിക്ക് അഞ്ചു കോടി ഫോളോവര്‍മാരുണ്ടായിരിക്കാം. പക്ഷെ ഇന്ത്യന്‍ സമ്പദ്ഘടന അഞ്ചു ലക്ഷം കോടി ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്ന് പറയുന്നതിന്റെ സാംഗത്യമെന്ത്? രാജ്യത്ത് യുവാക്കള്‍ക്ക് തൊഴിലവസരങ്ങളില്ല. ഇതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണെന്ന് താങ്കള്‍ പറയുമോ? യൂബറും ഓലയും കൂടി ഇന്ത്യന്‍ സാമ്പത്തിക രംഗം താറുമാക്കി, അല്ലേ?', പരിഹാസം കലര്‍ത്തി സിങ്‌വി ചോദിക്കുന്നു.

പരിഹാസം കലർത്തി ട്വീറ്റ്

രാജ്യത്തില്‍ എന്തു നല്ല കാര്യം സംഭവിച്ചാലും കീര്‍ത്തി സര്‍ക്കാരിനാണ് (മോദിനോമിക്‌സ്). എന്തു മോശം കാര്യം സംഭവിച്ചാലും ഉത്തരവാദിത്വം മറ്റുള്ളവര്‍ക്കാണ് (നിര്‍മലാനോമിക്‌സ്). അപ്പോള്‍ പിന്നെ ജനങ്ങള്‍ എന്തിനാണ് നിങ്ങളെ തിരഞ്ഞെടുത്തത്? (പബ്ലിക്കോനോമിക്‌സ്)', നര്‍മ്മത്തിന്റെ മേമ്പൊടി ചാര്‍ത്തി കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ തുറന്നടിച്ചു.

വീട്ടു ചിലവുകള്‍ കൂടും, പണപ്പെരുപ്പം കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

വാഹന വിപണി പ്രതിസന്ധിയിൽ

പുതിയ കാറുകള്‍ വാങ്ങുന്നതിന് പകരം രാജ്യത്തെ യുവതലമുറ ഓല, യൂബര്‍ ടാക്‌സി സേവനങ്ങളെ കൂടുതലായി ആശ്രയിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ ചെന്നൈയില്‍ അഭിപ്രായപ്പെട്ടിരുന്നു. വാഹന വിപണി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

100 ദിനം പൂര്‍ത്തിയാക്കി മോദി സര്‍ക്കാര്‍, നിക്ഷേപകര്‍ക്ക് നഷ്ടം 12.5 ലക്ഷം കോടി രൂപ

ഏറ്റുപിടിച്ച് കോൺഗ്രസ്

ചെറുപ്പക്കാര്‍ യാത്രയ്ക്കായി ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമെ ഭാരത് സ്റ്റേജ് VI ചട്ടങ്ങളും വാഹന വിപണിയിലെ പ്രതിസന്ധിക്ക് കാരണമാണെന്ന് നിര്‍മല സീതാരാമന്‍ ഇന്നലെ പറഞ്ഞു. എന്തായാലും മന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ലോറി, ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ വില്‍പ്പന തകര്‍ച്ചയ്ക്കും കാരണം ചെറുപ്പക്കാരുടെ പുതിയ ശീലമാണോയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നു.

Read more about: economy
English summary

5 വര്‍ഷംകൊണ്ട് 5 ലക്ഷം കോടി ഡോളര്‍ വളര്‍ച്ച, കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

Abishek Manu Singhvi Mocks At Centre. Read in Malayalam.
Story first published: Wednesday, September 11, 2019, 12:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X