തുടർച്ചയായ അഞ്ച് ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി വിപണി ഇന്ന് വീണ്ടും നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ സെൻസെക്സ് 166.54 പോയിൻറ് കുറഞ്ഞ് 37,104.28 ലും നിഫ്റ്റി 52.90 പോയിൻറ് കുറഞ്ഞ് 10,982.80 ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1346 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ 1,112 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി.
ഐസിഐസിഐ ബാങ്ക്, ഇൻഡിസൻഡ് ബാങ്ക്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി. ടെക്ക് എം, എസ്ബിഐഎൻ, ഒൻജിസി എന്നിവയാണ് ഇന്ന് നേട്ടം കൈവരിച്ച ഓഹരികൾ. എച്ച്സിഎൽ ടെക്ക്, എൽടി, ഇൻഫി, എം ആൻഡ് എം, ഹീറോ മോട്ടോർ കോർപ്, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ്, ടിസിഎസ്, ഐടിസി, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണീലിവർ, കൊടക് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, റിലയൻസ്, ഭാരതി എയർടെൽ എന്നിവയ്ക്ക് നഷ്ടം നേരിട്ടു.

അന്താരാഷ്ട്ര വിപണിയിൽ ആറുവർഷത്തെ ഉയർന്ന നേട്ടത്തിന് ശേഷം സ്വർണ വില വീണ്ടും കുറയുന്ന പ്രവണതകൾ കാണിച്ചു തുടങ്ങി. ആഭ്യന്തര വിപണിയിൽ പോലും 10 ഗ്രാമിന് 40,000 രൂപ വരെ ഉയർന്ന വില കഴിഞ്ഞ ദിവസങ്ങളിൽ 2,000 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഹോങ്കോങ് ചൈനയ്ക്ക് കൈമാറുന്ന ബിൽ പിൻവലിച്ചതും, യുഎസ്-ചൈന വ്യാപാര ചർച്ച പുനരാരംഭിക്കുമെന്ന പ്രതീക്ഷയും രൂപയുടെ മൂല്യം ഉയർന്നതുമാണ് സ്വർണ വില കുറയാൻ കാരണം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വിപണി മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചതെന്ന് വിദഗ്ധർ പറയുന്നു.
malayalam.goodreturns.in
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications