ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഇന്ത്യയിലും വരുന്നൂ പുതിയ ഷോപ്പിങ് മാമാങ്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യന്‍ കയറ്റുമതി മേഖലയെ ഉത്തേജിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഇന്ത്യയില്‍ മൊഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തും. 2020 മാര്‍ച്ച് മുതല്‍ രാജ്യത്തെ പ്രമുഖ നാലു നഗരങ്ങളില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

തുണി, തുകല്‍ വ്യവസായങ്ങള്‍ക്ക് പുത്തനുണര്‍വേകാന്‍ ഷോപ്പിങ് ഫെയ്സ്റ്റിവലുകള്‍ക്ക് കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇവയ്ക്ക് പുറമെ യോഗ ടൂറിസത്തിനും ആഭരണ വ്യവസായത്തിനും കേന്ദ്രം ഊന്നല്‍ നല്‍കും. ദില്ലിയില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കയറ്റുമതി മേഖലയെ തുണയ്ക്കുന്നതിന്റെ ഭാഗമായി കയറ്റുമതിക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഇന്ത്യയിലും വരുന്നൂ പുതിയ ഷോപ്പിങ് മാമാങ്കം

 

ഒപ്പം കയറ്റുമതിക്കാര്‍ക്ക് പുതിയ ഇളവുകളും (RoDTEP - Remission of Duties or Taxes on Export Product) ധനമന്ത്രി ഇന്നു പ്രഖ്യാപിച്ചു. 50,000 കോടി രൂപയോളമാണ് ഇതിന് ചിലവ്. നിലവിലുള്ള MEIS പദ്ധതിക്ക് (Merhandise Export from India Scheme) പകരമാണ് പുതിയ RoDTEP സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെ കയറ്റുമതി വര്‍ധിപ്പിക്കാനും കേന്ദ്രം നടപടിയെടുക്കും.

ധനമന്ത്രിയുടെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ചുവടെ:

  • ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കും
  • കയറ്റുമതി കാര്യക്ഷമമാക്കും
  • ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് കൂടുതല്‍ ഉന്നല്‍ നല്‍കും
  • നികുതി നല്‍കുന്നതിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കും
  • ചെറിയ നികുതി ലംഘനങ്ങള്‍ക്ക് ശിക്ഷാനടപടികള്‍ ഒഴിവാക്കും
  • കയറ്റുമതി നികുതിയ്ക്കായി ജനുവരി മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും
  • കയറ്റുമതി മേഖലയിലെ വായ്പകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കും
  • 2020 മാര്‍ച്ചില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തും

Read more about: news
English summary

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഇന്ത്യയിലും വരുന്നൂ പുതിയ ഷോപ്പിങ് മാമാങ്കം

Government To Organise Mega Shopping Festivals In India. Read in Malayalam.
Story first published: Saturday, September 14, 2019, 19:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X