ചെറിയ നികുതി ലംഘനങ്ങള്‍ക്ക് ശിക്ഷയില്ല: നിര്‍മല സീതാരാമന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇനി ചെറിയ നികുതി ലംഘനങ്ങള്‍ക്ക് ആദായ നികുതി വകുപ്പിന്റെ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. നികുതി വകുപ്പിനെ കുറിച്ച് ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഈ നടപടി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ദില്ലിയില്‍ ധനമന്ത്രാലയം വിളിച്ചുച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍മല സീതാരമാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഗുരുതരമായ നികുതി ലംഘനങ്ങള്‍ക്ക് മാത്രമേ ആദയനികുതി വകുപ്പ് ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയുള്ളൂ. ചെറുകിട നികുതി ദായകര്‍ക്ക് പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരില്ല, ധനമന്ത്രി അറിയിച്ചു. 25 ലക്ഷം രൂപയില്‍ താഴെയുള്ള നികുതി ലംഘനങ്ങള്‍ക്ക് ശിക്ഷാ നടപടിയെടുക്കാന്‍ കൊളീജയത്തിന്റെ അനുമതി തേടണം. ആര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാമെന്ന നിലവിലെ ചിത്രം ഇതോടെ മാറുമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ചെറിയ നികുതി ലംഘനങ്ങള്‍ക്ക് ശിക്ഷയില്ല: നിര്‍മല സീതാരാമന്‍

 

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം ആവിഷ്‌കരിച്ച ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിക്കവെയാണ് ചെറിയ നികുതി ലംഘനങ്ങള്‍ക്ക് ശിക്ഷ നടപടികളുണ്ടാവില്ലെന്ന കാര്യം ധനമന്ത്രി അറിയിച്ചത്. ഒപ്പം രാജ്യത്തെ നികുതി നടപടികള്‍ ഇ ഫയലിംഗ് സംവിധാനത്തിലൂടെ കേന്ദ്രീകൃതമാക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി ഘടന പരിഷ്‌കരിക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത അജണ്ട. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും വ്യവാസായിക ഉത്പാദനം വളര്‍ച്ചാ സൂചനകള്‍ കാട്ടിത്തുടങ്ങിയെന്നു വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സൂചിപ്പിച്ചു.

Read more about: news
English summary

ചെറിയ നികുതി ലംഘനങ്ങള്‍ക്ക് ശിക്ഷയില്ല: നിര്‍മല സീതാരാമന്‍

No prosecution For Minor Tax Offences. Read in Malayalam.
Story first published: Saturday, September 14, 2019, 15:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X