ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 261.68 പോയിൻറ് ഇടിഞ്ഞ് 37,123.31 ലും നിഫ്റ്റി 72.40 പോയിൻറ് കുറഞ്ഞ് 11,003.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1360 ഓഹരികൾ മുന്നേറ്റം കൈവരിച്ചപ്പോൾ, 1137 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 169 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
സൗദി അറേബ്യയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര ഇന്ധനവില ഉയര്‍ന്നതും ഇന്ത്യന്‍ ഓഹരി വിപണിയിലെ സമ്മര്‍ദ്ദത്തിന് കാരണമായി. ബിപിസിഎൽ, എം ആൻഡ് എം, എസ്‌ബിഐ, യുപിഎൽ, യെസ് ബാങ്ക് എന്നിവയ്ക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. ടൈറ്റൻ കമ്പനി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, നെസ്‌ലെ ഇന്ത്യ എന്നിവ നേട്ടം കൈവരിച്ചു.

ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഓട്ടോ, എനർജി, ഇൻഫ്ര എന്നീ മേഖലകളിലുള്ള ഓഹരികളിലാണ് ഇന്ന് ഏറ്റവും കൂടുതൽ വിൽപ്പന പ്രകടമായത്. എഫ്എംസിജി, ഫാർമ ഓഹരികളിൽ കൂടുതൽ വാങ്ങലുകൾ നടന്നു. സ്‌മോൾകാപ്പ് സൂചിക 0.5 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ മിഡ്‌ക്യാപ്പ് താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണികളിൽ നിന്നുള്ള സൂചനകൾ കാരണം നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ നഷ്ട്ടത്തിലായിരുന്നു. എന്നാൽ ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി 11,084 എന്ന ഉയർന്ന നിലയിലും എത്തി. സെന്‍സെക്‌സ് 176 പോയന്റ് നഷ്ടത്തില്‍ 37,208ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 11,015ലുമാണ് രാവിലെ വ്യാപാരം തുടങ്ങിയത്. അസംസ്‌കൃത എണ്ണവില കുത്തനെ ഉയര്‍ന്നതാണ് വിപണിയെ പിടിച്ചുലച്ചത്.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications