ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നും കടുത്ത സമ്മർദ്ദത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 700 പോയിൻറ് ഇടിവ് രേഖപ്പെടുത്തിയെങ്കിലും അൽപ്പം ആശ്വസം എന്ന നിലയിൽ 642.22 പോയിൻറ് ഇടിഞ്ഞ് 36,481.09 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 10,800 ന് താഴെ വരെ എത്തിയിരുന്നു. ഓഹരി വിപണിയിൽ ഇന്ന് സംഭവിച്ച പ്രധാന സംഭവ വികാസങ്ങൾ ഇവയാണ്.
ഇടിവുകൾ
ഹീറോ മോട്ടോകോർപ്പ് 6.2 ശതമാനം, ടാറ്റ മോട്ടോഴ്‌സ് 5 ശതമാനം, ആക്‌സിസ് ബാങ്ക് 4.8 ശതമാനം, ടാറ്റ സ്റ്റീൽ 4.6 ശതമാനം, മാരുതി സുസുക്കി 4.4 ശതമാനം, എസ്‌ബിഐ 3.7 ശതമാനം, ബജാജ് ഓട്ടോ 3.4 ശതമാനം വീതം ഇടിഞ്ഞു. എച്ച്ഡിഎഫ്സി, എം ആൻഡ് എം, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ നഷ്ടം 2 ശതമാനത്തിനും 3 ശതമാനത്തിനും ഇടയിലാണ്.
എണ്ണ വില
എണ്ണവിലയിലുണ്ടായ വർധനവ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ ബാധിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ജൂൺ പാദത്തിലെ ജിഡിപി വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞിരുന്നു.
ധനക്കമ്മി
ആക്രമണത്തിന് ശേഷം എണ്ണവില ഉയരുന്നത് തുടരുകയാണെങ്കിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ടിനെയും ധനക്കമ്മിയും ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നത് തീർച്ചയായും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
നാല് മാസത്തെ ഏറ്റവും ഉയർന്ന വില
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്ക്കരണ പ്ലാന്റായ സൗദി അരാംകോയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണവില ഇന്ന് വിപണിയിൽ 4 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ലോകത്തിലെ ഏറ്റവും മികച്ച എണ്ണ കയറ്റുമതിക്കാരാണ് സൗദി അറേബ്യ. പതിറ്റാണ്ടുകളായി ഇന്ത്യ എണ്ണ ഇറക്കുമതിയ്ക്ക് സൗദിയെ ആശ്രയിക്കുന്നുണ്ട്. തിങ്കളാഴ്ച, ഇൻട്രാഡേ ട്രേഡിംഗിൽ എണ്ണവില 20% ഉയർന്നു. ഇത് ഏകദേശം 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ്.
യുഎസ് ഫെഡറൽ റിസർവ്
യുഎസ് ഫെഡറൽ റിസർവ് നയ പ്രഖ്യാപനം നാളെയാണ് നടക്കുക. പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സാമ്പത്തിക വിദഗ്ധർ പങ്കു വയ്ക്കുന്നത്. ഫെഡറൽ റിസർവ് നയപ്രഖ്യാപനത്തിന് ശേഷം വരും ദിവസങ്ങളിലും ആഗോള ഓഹരി സൂചികകളിൽ മാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
ജിഎസ്ടി മീറ്റിംഗ്
സെപ്റ്റംബർ 20 നാണ് ജിഎസ്ടിയുടെ അടുത്ത യോഗം. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ ചില നിരക്ക് വെട്ടിക്കുറയ്ക്കലുകൾക്ക് സാധ്യതയുണ്ട്. ഇതും ഓഹരി വിപണിയിൽ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ബിപിസിഎൽ, ഇന്ത്യൻ ഓയിൽ, എച്ച്പിസിഎൽ എന്നിവയുടെ നഷ്ടം രണ്ടാം ദിവസവും നീണ്ടും. 2.5 ശതമാനം മുതൽ 4 ശതമാനം വരെയാണ് ഇടിവുണ്ടായത്.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
