മന്ത്രിസഭയിൽ നിന്ന് കാര്യമായ പ്രഖ്യാപനമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേരിയ നേട്ടം കൈവരിച്ചു. സെൻസെക്സ് 82.79 പോയിൻറ് ഉയർന്ന് 36,563.88 ലും നിഫ്റ്റി 23.10 പോയിൻറ് ഉയർന്ന് 10,840.70 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഏകദേശം 1236 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ 1227 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 156 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു.
ടാറ്റാ സ്റ്റീൽ, ബിപിസിഎൽ, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐഒസി എന്നിവയാണ് നേട്ടം കൈവരിച്ച പ്രധാന ഓഹരികൾ. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ഒഎൻജിസി, ഐഷർ മോട്ടോഴ്‌സ്, യെസ് ബാങ്ക് എന്നിവയ്ക്ക് നഷ്ടം നേരിട്ടു. ഫാർമ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും അതായത് മെറ്റൽ, ഐടി, ഇൻഫ്ര, എനർജി, ഓട്ടോ, ബാങ്ക് എന്നിവ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യൻ രൂപ ഇന്ന് 52 പൈസ ഉയർന്ന് 71.26 എന്ന നിലയിലെത്തി. ഇന്നലെ 71.78 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉയർന്ന ചാഞ്ചാട്ടത്തിനിടയിലും ഇന്ത്യൻ വിപണികൾ ഇന്ന് സെഷനിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. ക്രൂഡ് ഓയിൽ വിലയിലെ കുറവ് നിക്ഷേപകർക്ക് ആശ്വാസം നൽകി. ചില മേഖലകളിലെ നിരക്ക് കുറയ്ക്കരുതെന്ന ജിഎസ്ടി ഫിറ്റ്മെന്റ് കമ്മിറ്റിയുടെ ശുപാർശകൾ ഇന്ന് നിക്ഷേപകരുടെ വികാരങ്ങളെ സ്വാധീനിച്ചു. എന്നിരുന്നാലും സെപ്റ്റംബർ 20 ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനം എടുക്കും.
ഇന്നലെ സെൻസെക്സ് 642.22 പോയിൻറ് ഇടിഞ്ഞ് 36,481.09 ലും നിഫ്റ്റി 185.90 പോയിൻറ് കുറഞ്ഞ് 10,817.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹീറോ മോട്ടോകോർപ്പ്, ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി എന്നിവയ്ക്കാണ് ഇന്നലെ നിഫ്റ്റിയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications