ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്തുടനീളം വായ്പ വിതരണം വർദ്ധിപ്പിക്കുന്നതിന്, ഷെഡ്യൂൾ, വാണിജ്യ ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ്റെ നിർദ്ദേശം. 400 ജില്ലകളിലെ പുതിയ ഉപഭോക്താക്കളിലേക്ക് വായ്പ എത്തിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി ഒക്ടോബർ 15 സമയവും നൽകി. വാണിജ്യ ബാങ്കുകളുടെ മേധാവികളെ സന്ദർശിച്ചതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സീതാരാമൻ ഇക്കാര്യം പറഞ്ഞത്.
ആദ്യ ഘട്ട വായ്പാ വിതരണം 200 ജില്ലകളിൽ സെപ്റ്റംബർ 29 വരെ നടപ്പിലാക്കും. റീട്ടെയിൽ ഉപഭോക്താക്കൾ, കൃഷിക്കാർ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) എന്നിവയ്ക്കാണ് വായ്പ വിതരണം ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ അടുത്ത 200 ജില്ലകളിൽ ഒക്ടോബർ 10 മുതൽ 15 വരെ വായ്പാ വിതരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ എത്ര ഉപഭോക്താക്കളാണ് ഒറ്റത്തവണ വായ്പകൾ തീർപ്പാക്കിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആർബിഐയുടെ നിലവിലെ നിർദ്ദേശമനുസരിച്ച് 2020 മാർച്ച് 31 വരെ എംഎസ്‌എംഇകളുടെ മുടക്കം വരുത്തിയ വായ്‍പകള്‍ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്നും താൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സീതാരാമൻ പറഞ്ഞു. ആവശ്യമെങ്കില്‍ കടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ക്ക് അധിക വായ്‍പ നല്‍കണമെന്നും ധനമന്ത്രി പറഞ്ഞു.
കർഷകർക്കും എംഎസ്എംഇകൾക്കും സർക്കാരിൽ നിന്ന് പ്രത്യേക ഇളവുകൾ വിതരണം ചെയ്യണമെന്ന് ബാങ്കുകൾ അഭ്യർത്ഥിച്ചു. അഭ്യർത്ഥന ധനമന്ത്രാലയം പരിഗണിക്കുമെന്നും സീതാരാമൻ പറഞ്ഞു. സമ്പദ് വ്യവസ്ഥ അപ്രതീക്ഷിതമായ നേരിട്ട തിരിച്ചടിയെ മറികടക്കാനുള്ള ഉത്തേജന പദ്ധതികളുടെ ഭാഗമായാണ് ബാങ്ക് മേധാവികളുമായി ധനമന്ത്രി ചർച്ചകൾ നടത്തിയതും അതിനെ തുടർന്ന് നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനം വിളിച്ചതും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
