സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർ 5 ട്രില്യൺ നേട്ടം കൈവരിച്ചു. സെൻസെക്സ് 1,921 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 11,250 ന് മുകളിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇന്ത്യയുടെ ബെഞ്ച്മാർക്ക് സൂചികയായ സെൻസെക്സ് ഏകദേശം 2,100 പോയിന്റുകൾ അഥവാ 6% ഇൻട്രാ ഡേ നേട്ടം കൈവരിച്ചു. ഇന്നത്തെ കുതിപ്പ് 10 വർഷത്തിടയിലെ ഏറ്റവും ഉയർന്ന ഏകദിന നേട്ടമായി അടയാളപ്പെടുത്തി.
സെൻസെക്സ് 1,923.90 പോയിൻറ് അഥവാ 5.33 ശതമാനം ഉയർന്ന് 38017.37 ലും നിഫ്റ്റി 570.70 പോയിന്റ് അഥവാ 5.33 ശതമാനം ഉയർന്ന് 11275.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1809 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 726 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 134 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഐഷർ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്പ്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമൻറ്, മാരുതി സുസുക്കി എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ്, സീ എന്റർടൈൻമെന്റ്, ഇൻഫോസിസ്, ടിസിഎസ്, എൻടിപിസി എന്നിവ നഷ്ട്ടം രേഖപ്പെടുത്തി. എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്ക്, മെറ്റൽ, ഇൻഫ്ര, എഫ്എംസിജി, ഫാർമ, എനർജി എന്നിവ മികച്ച നേട്ടം കൈവരിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ് 6 ശതമാനത്തിലധികം ഉയർന്നപ്പോൾ സ്‌മോൾകാപ്പ് സൂചിക 4 ശതമാനം ഉയർന്നു.
കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനം പോസിറ്റീവ് ആണെന്നും ഇത് ഇന്ത്യൻ കമ്പനികളുടെ അറ്റ വരുമാനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും മൂഡീസ് വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
