കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിന് പിന്നാലെ ബെഞ്ച്മാർക്ക് സൂചികകൾ രണ്ടാം ദിവസവും മികച്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 1,075.41 പോയിൻറ് ഉയർന്ന് 39090.03 ലും നിഫ്റ്റി 329.20 പോയിൻറ് ഉയർന്ന് 11,603.40 ലുമാണ് ക്ലോസ് ചെയ്തത്. 1604 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ 971 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 182 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബിപിസിഎൽ, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, ഐഒസി, എൽ ആൻഡ് ടി എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സീ എന്റർടൈൻമെന്റ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, ഡോ. റെഡ്ഡീസ് ലാബ്സ് എന്നിവ നഷ്ടം രേഖപ്പെടുത്തി. ഐടി, ഫാർമ എന്നിവ ഒഴികെയുള്ള മറ്റെല്ലാ സൂചികകളും മികച്ച പ്രകടനം കാഴ്ച്ച വച്ചു. എഫ്എംസിജി, ബാങ്ക്, ഇൻഫ്ര, ഓട്ടോ, മെറ്റൽ, എനർജി എന്നിവയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച മേഖല സൂചികകൾ.

ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ഇന്ന് കരകയറി. ഡോളറിന് എതിരെ 70.91 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച അവസാനിച്ച 70.94 ൽ നിന്ന് 10 പൈസ കുറഞ്ഞ് ഡോളറിന് 71.04 എന്ന നിലയിലാണ് ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത്. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്ന് ബിഎസ്‌ഇയിൽ 7.51 ശതമാനം ഇടിഞ്ഞ് 278.50 രൂപയിൽ ക്ലോസ് ചെയ്തു.
കോർപ്പറേറ്റ് നികുതി കുറയ്ക്കുന്നതിനുള്ള തീരുമാനം ഇന്ത്യയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും കോർപ്പറേറ്റ് നികുതി നിരക്ക് കുത്തനെ വെട്ടിക്കുറച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുക എന്നതാണെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി.
malayalam.goodreturns
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
