തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ ഭാര്യയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും ക്ലീൻ ചിറ്റ് നൽകിയതിന് എതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച ഇലക്ഷൻ കമ്മീഷണറായിരുന്നു അശോക് ലവാസ. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എതിരെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
മൂന്ന് കമ്പനികളുടെ ബോർഡിൽ ഡയറക്ടറും മുൻ ബാങ്ക് ഉദ്യോഗസ്ഥയുമാണ് അശോക് ലവാസയുടെ ഭാര്യ നോവൽ സിംഗാൽ ലവാസ. ഒരു മാസം മുമ്പാണ് ആദായനികുതി വകുപ്പ് ഇവർക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് ആദായനികുതി റിട്ടേണുമായി ബന്ധപ്പെട്ടുള്ളതാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

താൻ നൽകേണ്ട എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും കൂടാതെ പെൻഷനിൽ നിന്ന് നേടിയ എല്ലാ വരുമാനവും മറ്റെല്ലാ സ്രോതസ്സുകളും ആദായനികുതി നിയമപ്രകാരം വെളിപ്പെടുത്തിയിട്ടുണ്ടെന്നും ലവാസ വ്യക്തമാക്കി. എസ്ബിഐയിൽ നിന്ന് 2005ൽ വിരമിച്ച നോവൽ സിംഗ് അശോക് ലവാസ തിരഞ്ഞെുപ്പ് കമ്മീഷണറായ ശേഷമാണ് ഇവർ കമ്പനികളുടെ ഡയറക്ടറുടെ പദവി ഏറ്റെടുത്തത്. ആദായനികുതി വകുപ്പ് കുറച്ച് മാസങ്ങളായി ഈ കേസ് അന്വേഷിച്ചിവരികയായിരുന്നു. തുടർന്നാണ് നികുതി തട്ടിപ്പിനും ഒന്നിലധികം സ്ഥാപനങ്ങളുടെ ഡയറക്ടർ പദവിയിലിരിക്കുന്നതിനും 2015- 2017 നും ഇടയിൽ നടന്ന നികുതി തട്ടിപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുവരുന്നത്.
വെൽസ്പൺ സോളാർ പഞ്ചാബ്, ഒമാക്സ് ഓട്ടോസ്, പവർലിങ്ക് ട്രാൻസ്മിഷൻ എന്നിവയുടെ ബോർഡിലാണ് നോവൽ ലാവാസ ഉള്ളതെന്ന് ഓൺലൈൻ കോർപ്പറേറ്റ് വിവര വെബ്‌സൈറ്റായ ടോഫ്‌ലർ പറയുന്നു. അശോക് ലവാസയുടെ ഭാര്യയ്ക്ക് നോട്ടീസ് അയച്ചതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും ഉദ്യോഗസ്ഥർ കൃത്യമായ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
