ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ മൂന്ന് ശതമാനം കുതിച്ചുയർന്നു. കഴിഞ്ഞയാഴ്ച സർക്കാർ കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചതിനെത്തുടർന്നാണ് വിപണിയിൽ വൻ നേട്ടമുണ്ടായത്. വെറും രണ്ട് ദിവസത്തെ നേട്ടം നിക്ഷേപകരുടെ സ്വത്ത് 10 ലക്ഷം കോടിയിലധികം ഉയർത്തി. ഈ രണ്ട് ദിവസത്തെ നേട്ടത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്.
ബാങ്ക് ഓഹരികൾ
കഴിഞ്ഞ രണ്ട് ദിവസവും ബാങ്കിംഗ് ഓഹരികൾ മികച്ച പ്രകടനം കാഴ്ച വച്ചു. നിഫ്റ്റി ബാങ്ക് സൂചിക 14 ശതമാനം ഉയർന്നു. ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കുമാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച ബാങ്ക് ഓഹരികൾ. എഫ്‌എംസിജി ഓഹരികളായ എച്ച്‌യുഎൽ (+ 3.5%), ഐടിസി (7%) എന്നിവയും വൻ നേട്ടമാണ് ഈ രണ്ട് ദിവസങ്ങളിലുണ്ടാക്കിയത്.
ഐടി ഓഹരികൾ നഷ്ട്ടത്തിൽ
ഐടി ഓഹരികൾ ഇന്ന്ലെ നഷ്ടത്തിലായിരുന്നു. ഇൻഫോസിസിന് 5 ശതമാനവും ടിസിഎസിന് 2.5 ശതമാനവും നഷ്ടം നേരിട്ടു. 10% കോർപ്പറേറ്റ് നികുതി കുറച്ചതിലൂടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഉയർന്ന നികുതി അടയ്ക്കുന്ന സ്ഥാപനങ്ങളുടെ ഓഹരികൾ കുതിച്ചുയരാൻ കാരണമായി. ഇതോടെ നിക്ഷേപകർ ഐടി, ഫാർമസ്യൂട്ടിക്കൽസ് ഓഹരികൾ വിറ്റഴിക്കാനും ബാങ്ക്, എഫ്എംസിജി ഓഹരികളിൽ നിക്ഷേപം നടത്താനും ആരംഭിച്ചു.
ലക്ഷ്യം സാമ്പത്തിക വളർച്ച
കോർപ്പറേറ്റ് നികുതികൾ കുറയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ സാമ്പത്തി വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള പ്രധാന നടപടിയാണെന്നും കോർപ്പറേറ്റ് നികുതി നിരക്ക് കുത്തനെ വെട്ടിക്കുറച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുക എന്നതാണെന്നും കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി സിഐഒ (ഇക്വിറ്റി) ഹർഷ ഉപാധ്യായ പറഞ്ഞു.
മിഡ്‌ക്യാപ്, സ്‌മോൾക്യാപ്പ്
രണ്ട് ദിവസത്തെ വ്യാപാരത്തിലും മിഡ്‌ക്യാപ്, സ്‌മോൾക്യാപ്പ് ഓഹരികളും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. ഇത് വ ലിയ തോതിൽ മുന്നോട്ട് പോകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യാബുൾസ് വെൻചേഴ്സിലെ സാങ്കേതിക ഗവേഷണ അനലിസ്റ്റ് അമിത് ഷാ വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
