സര്‍ക്കാരിലേക്ക് നല്‍കേണ്ട യഥാര്‍ത്ഥ ആദായനികുതിയേക്കാള്‍ കൂടുതല്‍ നല്കിയ നികുതിദായകന്, അധികം നല്കിയ തുക ആദായ നികുതി തിരിച്ചടവായി (Incometax refund) ലഭിക്കും. നികുതി തിരിച്ചടവിനെക്കുറിച്ച് പരിശോധിക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യം ആദായനികുതി വകുപ്പ് നല്കുന്നു. റീഫണ്ട് നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍, അത് നികുതി വകുപ്പ് പ്രോസസ്സ് ചെയ്യും.
നിങ്ങളുടെ റിട്ടേണ്‍ പ്രോസസ്സിംഗ് പൂര്‍ത്തിയാക്കിയാല്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 143 (1) പ്രകാരം നികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്ക് ഒരു അറിയിപ്പ് അയയ്ക്കുന്നു (ഓണ്‍ലൈന്‍ ഇ-ഫില്ലിംഗ് നടത്തുമ്പോള്‍ സൂചിപ്പിച്ചിരിക്കുന്ന മെയിലിലേക്ക്). നിങ്ങളുടെ റിട്ടേണ്‍ കൃത്യവും റീഫണ്ട് നല്കേണ്ടതുമാണെങ്കില്, റീഫണ്ട് നിങ്ങള്‍ക്ക് നല്‍കും. റീഫണ്ട് സീക്വന്‍സ് നമ്പറിനൊപ്പം അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുന്ന തുകയും അറിയിപ്പില്‍ രേഖപ്പെടുത്തും.

നികുതിദായകന് റീഫണ്ട് തുക മുന്‍കൂട്ടി സാധൂകരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ലഭിക്കൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ചില കാരണങ്ങളാല്‍ നിങ്ങളുടെ റീഫണ്ട് ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് ഇ-ഫില്ലിംഗ് പോര്‍ട്ടലില്‍ ഒരു പുനരപേക്ഷ നല്കാന് കഴിയും. ഇതിന് മുമ്പ്, റീഫണ്ട് നിരസിക്കുന്നത് ടിന്-എന്എസ്ഡിഎല് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇ-ഫയലിംഗ് വെബ്സൈറ്റില്‍ നിങ്ങളുടെ ആദായ നികുതി തിരിച്ചടവ് നിരസിക്കാനുള്ള കാരണം പ്രതിഫലിക്കുന്നതുവരെ വീണ്ടും അപേക്ഷിക്കാന്‍ കഴിയില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications