രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 2019 ഒക്ടോബർ 1 മുതൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇന്ധന ഇടപാടുകളുടെ 0.75 ശതമാനം ക്യാഷ്ബാക്ക് നിർത്തലാക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചു. രണ്ടര വർഷങ്ങൾക്ക് മുമ്പ്, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ധന വാങ്ങലുകൾക്ക് കാർഡ് പേയ്‌മെന്റുകൾ ഉപയോഗിക്കുമ്പോൾ ഏർപ്പെടുത്തിയ കിഴിവാണ് എസ്ബിഐ അവസാനിപ്പിക്കാൻ പോകുന്നത്.
നോട്ട് നിരോധനത്തിന് ശേഷം
നോട്ട് നിരോധനത്തിന് ശേഷം, 2016 ഡിസംബറിലാണ് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകളും ഇ-വാലറ്റുകളും ഉപയോഗിച്ച് നടത്തുന്ന ഇന്ധന വാങ്ങലുകൾക്ക് കിഴിവ് അവതരിപ്പിച്ചത്. ഇതിനുപുറമെ, കാർഡ് പേയ്മെന്റ് ചാർജുകൾ, മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) എന്നിവയുടെ ഭാരം വഹിക്കാനും സർക്കാർ ഓയിൽ മാർക്കറ്റിംഗ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
ക്രെഡിറ്റ് കാർഡ് ഇടപാടുകൾ
എല്ലാ ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളുടെയും കിഴിവ് 2019 ഒക്ടോബർ 1 മുതൽ നിർത്താൻ എണ്ണ കമ്പനികൾ തീരുമാനിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും, ഡെബിറ്റ് കാർഡിനും മറ്റ് ഡിജിറ്റൽ പണമടയ്ക്കലിനുമുള്ള കിഴിവ് തുടരും. നോട്ട് നിരോധനത്തിന് മുമ്പ് 4.5 കോടി ഉപഭോക്താക്കൾ പ്രതിദിനം 1,800 കോടി രൂപയുടെ പെട്രോളും ഡീസലും വാങ്ങിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ 40 ശതമാനമായി ഉയർന്നു.
പണരഹിത ഇടപാടുകൾ
പണരഹിതമായ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ധനം വാങ്ങുന്ന ഉപഭോക്താവിന് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 0.75 ശതമാനം കിഴിവ് നൽകിയിരുന്നു. മൊബൈൽ വാലറ്റുകളും പ്രീപെയ്ഡ് ലോയൽറ്റി കാർഡുകൾ എന്നിവ ഉപയോഗിക്കുന്നവർക്കും ഇളവ് ബാധകമായിരുന്നു.
എസ്ബിഐ
ആസ്തി, നിക്ഷേപം, ലാഭം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവരുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്‌ബിഐ. 22,584 ശാഖകളും 59000 എടിഎമ്മുകളും എസ്ബിഐ ശൃഖലയിൽ ഉൾപ്പെടുന്നു. 37 രാജ്യങ്ങളിൽ 207 ഓഫീസുകളായ് എസ്ബിഐ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. എസ്‌ബിഐക്ക് 2.84 കോടി മൊബൈൽ ബാങ്കിംഗ് ഉപയോക്താക്കളും 4.57 കോടി ഇന്റർനെറ്റ് ബാങ്കിംഗ് ഉപഭോക്താക്കളുമാണുള്ളത്.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications