ഇന്നത്തെ അസ്ഥിരമായ സെഷനുകളിൽ ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടട്ത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 155.24 പോയിൻറ് ഇടിഞ്ഞ് 38,667.33 എന്ന നിലയിലും നിഫ്റ്റി 37.90 പോയിന്റ് ഇടിഞ്ഞ് 11,474.50 ലുമാണ് ക്ലോസ് ചെയ്തത്. 777 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ 1694 ഓഹരികൾക്ക് നഷ്ടം നേരിടേണ്ടി വന്നു. 151 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസിലെ കനത്ത വിൽപ്പനയും ഇന്ന് വിപണി വികാരത്തെ സ്വാധീനിച്ചു.
യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എസ്‌ബിഐ, സീ എന്റർടൈൻമെന്റ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ഭാരതി എയർടെൽ, യുപിഎൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഐടിസി എന്നിവയാണ് ഇന്ന് ഏറ്റവും
കൂടുതൽ നേട്ടമുണ്ടാക്കിയത് കുറവ്.

ഐടി, ഇൻഫ്ര, എഫ്എംസിജി, എനർജി എന്നീ മേഖലകളിലാണ് ഇന്ന് ഏറ്റവും കൂടുതൽ വാങ്ങലുകൾ നടന്നത്. ഓട്ടോ, ബാങ്ക്, ഫാർമ, മെറ്റൽ എന്നിവയിൽ കൂടുതൽ വിൽപ്പനയും നടന്നു. ഇന്ത്യൻ രൂപ രാവിലെയുണ്ടാക്കിയ നേട്ടം നഷ്ട്ടപ്പെടുത്തി ഇന്നത്തെ ഏറ്റവും താഴ്ന്ന നിരക്കായ ഡോളറിന് എതിരെ 70.70 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സർക്കാർ, സ്വകാര്യ ക്ലയന്റുകളിൽ നിന്ന് ടി ആന്റ് ഡി ബിസിനസിൽ 775 കോടി രൂപയുടെ ഓർഡർ കരസ്ഥമാക്കിയതിനെത്തുടർന്ന് ഇന്ന് കൽപ്പത്തരു പവർ ട്രാൻസ്മിഷന്റെ ഓഹരികൾ ഏകദേശം 4 ശതമാനം കൂടി. എബിക്സ് സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ടേംഷീറ്റിൽ ഒപ്പുവെച്ചതിനെത്തുടർന്ന് കോക്സ് ആൻഡ് കിംഗ്സിന്റെ ഓഹരി വില തിങ്കളാഴ്ച അഞ്ച് ശതമാനം കുറഞ്ഞു.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications