ആഭ്യന്തര ഓഹരി വിപണിയിൽ ഇന്ന് നഷ്ടം തുടർന്നു. സെൻസെക്സും നിഫ്റ്റിയും രണ്ട് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. ബിഎസ്‌ഇ സെൻസെക്സ് 361.92 പോയിൻറ് കുറഞ്ഞ് 38,305.41 ലും നിഫ്റ്റി 50 114.60 പോയിൻറ് കുറഞ്ഞ് 11,359.90 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിൽ ഉയരുന്ന ഓരോ ഷെയറിനും രണ്ടിലധികം ഷെയറുകൾ ഇടിവ് രേഖപ്പെടുത്തി.
ബാങ്കിംഗ്, ഫിനാൻഷ്യൽ മേഖലകളിൽ ഇന്ന് ഒരു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയത്. നിഫ്റ്റി മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 1.8 ശതമാനം വീതവും ഇന്ന് ഇടിഞ്ഞു. ബാങ്ക്, ഓട്ടോ, എഫ്എംസിജി, മെറ്റൽ, ഫാർമ, റിയൽറ്റി എന്നീ മേഖലകൾ ഇന്ന് 1 മുതൽ 4 ശതമാനം വരെയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 30 സെൻസെക്സ് ഓഹരികളിൽ 23 ഓഹരികൾ ഇന്ന് നഷ്ട്ടത്തിലായിരുന്നു.

എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണീലിവർ, കൊട്ടക് ബാങ്ക്, ഏഷ്യൻ പെയ്ന്റ് തുടങ്ങിയ ഓഹരികളാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത്. യെസ് ബാങ്കിനാണ് ഇന്ന് ഏറ്റവും വലിയ സൂചിക നഷ്ടം നേരിട്ടത്. യെസ് ബാങ്കിന്റെ പ്രെമോട്ടർ സ്ഥാപനങ്ങൾ കമ്പനിയിലെ തങ്ങളുടെ ഓഹരിയുടെ ഒരു ഭാഗം വിറ്റതിനെ തുടർന്ന് 22 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്കിന് പുറമെ എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ഭാരതി എയർടെൽ, കോൾ ഇന്ത്യ എന്നീ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിലായിരുന്നു.
രൂപയുടെ മൂല്യത്തിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഇന്ന് 0.28 ശതമാനം കുറഞ്ഞ് 71.06 രൂപയിലാണ് ക്ലോസ് ചെയ്തത്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
