സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 198.54 പോയിന്റ് കുറഞ്ഞ് 38106.87 ലും നിഫ്റ്റി 46.80 പോയിൻറ് കുറഞ്ഞ് 11313.10 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 959 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ 1498 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 158 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു.
യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐടിസി, പവർ ഗ്രിഡ്, എച്ച്സിഎൽ ടെക് എന്നിവയാണ് സെൻസെക്സിൽ ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ. വേദാന്ത, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. എനർജി മേഖലയിൽ ഇന്ന് 1.56 ശതമാനം നേട്ടമുണ്ടായി. ഓട്ടോ, പിഎസ്‌യു ബാങ്ക് എന്നീ മേഖലകളും ഇന്ന് നേട്ടം കൈവരിച്ചു. എന്നാൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത് മെറ്റൽ, ബാങ്ക് ഓഹരികൾക്കാണ്.

എൻഎസ്‌ഇ ഒക്ടോബർ 17 മുതൽ ലങ്കോ ഇൻഫ്രാടെക്, മോസർ-ബെയർ എന്നിവയുൾപ്പെടെ ഒമ്പത് കമ്പനികളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.
ലാൻകോ ഇൻഫ്രാടെക്, മോസർ-ബെയർ എന്നിവ കൂടാതെ ഡീലിസ്റ്റ് ചെയ്യുന്ന മറ്റ് ഏഴ് സ്ഥാപനങ്ങളാണ് - അമർ റെമഡീസ്, സുപ്രീം ടെക്സ് മാർട്ട്, സാംടെൽ കളർ, ഹിന്ദുസ്ഥാൻ ഡോർ-ഒലിവർ, സെർവലക്ഷ്മി പേപ്പർ, എൽഎംഎൽ, ഹനുങ് ടോയ്‌സ് ആൻഡ് ടെക്സ്റ്റൈൽസ്.
ശ്രീ സൈനാഥ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി ഏറ്റെടുത്തതിനെ തുടർന്ന് ഒക്ടോബർ 3 ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഓഹരി വില അഞ്ച് ശതമാനത്തിലധികം വർദ്ധിച്ചു. ശ്രീ സൈനാഥ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 4.89 ശതമാനം വർദ്ധിപ്പിച്ച് കമ്പനിയുടെ മൊത്തം ഓഹരി പങ്കാളിത്തം 72.41 ശതമാനമാക്കി.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications