ഓഹരി വിപണിയിൽ തുടർച്ചയായ അഞ്ചാം ദിനവും ഇടിവ് തുടർന്നു. സെൻസെക്സ് 433.56 പോയിൻറ് അഥവാ 1.14 ശതമാനം ഇടിവ് രേഖപ്പെടുത്തി 37673.31ലും നിഫ്റ്റി 139.20 പോയിൻറ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 11174.80ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 973 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1615 ഓഹരികൾ ഇടിഞ്ഞു. 244 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ടിസിഎസ്, ഇൻഫോസിസ്, ഒഎൻജിസി എന്നിവയാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ച ഓഹരികൾ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. നിഫ്റ്റി മീഡിയ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി. ബാങ്ക്, ഓട്ടോ, എഫ്എംസിജി ഓഹരികളും ഇന്നും നഷ്ട്ടത്തിലായിരുന്നു.

ആർബിഐ വായ്പാനയ പ്രഖ്യാപനം വിപണി പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നു. മാത്രമല്ല ഇത് രൂപയുടെ മൂല്യത്തിലും കാര്യമായ സ്വാധീനം ചെലുത്തിയില്ല. പ്രതീക്ഷിച്ചതുപോലെ, ആർബിഐ റിപ്പോ നിരക്ക് 5.40 ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിന്റ് കുറച്ച് 5.15 ശതമാനമാക്കി. ആഗോള സമ്പദ്വ്യവസ്ഥയിലെ മാന്ദ്യവും മറ്റ് രാഷ്ട്രീയ സംഘർഷങ്ങളും നിലനിൽക്കുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങൾ ദുർബലമായതിനാൽ സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി നിരക്ക് പ്രതീക്ഷ 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി ആർബിഐ കുറച്ചു.
ഇന്ത്യൻ രൂപ ഇന്ന് ഡോളറിന് എതിരെ ഇടിവ് രേഖപ്പെടുത്തി. ഡോളറിന് 70.98 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. പ്രാദേശിക കറൻസി വെള്ളിയാഴ്ച 71.01 രൂപ വരെയെത്തി.
malayalam.goodreturns.in
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
