രാജ്യത്ത് ദുർബലമായ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനാൽ തുടർച്ചയായ ആറാം ദിവസവും ഓഹരി വിപണി നഷ്ട്ടത്തിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 141 പോയിൻറ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 37,531.98 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 22 ഓഹരികൾ നഷ്ട്ടത്തിലും 8 ഓഹരികൾ നേട്ടവും രേഖപ്പെടുത്തി.
നിഫ്റ്റി സൂചിക 48 പോയിൻറ് അഥവാ 0.43 ശതമാനം താഴ്ന്ന് 11,126.40 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സൂചികയിലെ 50 ഓഹരികളിൽ 32 ഓഹരികൾക്കാണ് ഇന്ന് നഷ്ടം നേരിട്ടത്. യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ എന്നിവയാണ് സെൻസെക്സ് സൂചികയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ടാറ്റാ സ്റ്റീൽ, ഒഎൻജിസി, ഐടിസി, മഹീന്ദ്ര, മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

സെപ്റ്റംബർ മാസത്തിൽ ജെഎൽആറിന്റെ യു.കെ വിൽപ്പനയിൽ ഇടിവുണ്ടായതോടെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ മൂന്ന് ശതമാനം ഇടിഞ്ഞു. ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ 2019 സെപ്റ്റംബറിൽ യുകെയിൽ 18,843 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 19,874 യൂണിറ്റുകളെ അപേക്ഷിച്ച് 5.2 ശതമാനം കുറവാണിത്.
രണ്ടാം പാദ വിൽപ്പനയിൽ നേരിയ വളർച്ച രേഖപ്പെടുത്തിയതിനെത്തുടർന്ന് ബെംഗളൂരു ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനി ശോഭയുടെ ഓഹരികളും അഞ്ച് ശതമാനം ഇടിഞ്ഞു. ഓർബിൻഡോ ഫാർമയുടെ ഓഹരികൾ ഒക്ടോബർ 7 ന് ബിഎസ്‌ഇയിൽ 5 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 462.15 രൂപയിലെത്തി.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
