നിലവിലുള്ള ഇടപാടുകാര്‍ക്ക് താങ്ങാനാവുന്നതും സന്തോഷകരവുമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 'ഡെബിറ്റ് കാര്‍ഡ് ഇഎംഐ' സൗകര്യമൊരുക്കി. ഇതനുസരിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന്, ഇടപാടുകാര്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആറു മുതല്‍ 18 മാസംവരെയുള്ള ഇഎംഐ തെരഞ്ഞെടുക്കാം. രാജ്യത്തെ 1500ലധികം നഗരങ്ങളിലെ നാല്പതിനായിരത്തിലധികം വ്യാപാരസ്ഥാപനങ്ങളിലും നാലര ലക്ഷത്തിലധികമുള്ള പൈന്‍ ലാബുകള്‍ ബ്രാന്‍ഡുചെയ്ത പിഒഎസ് മെഷീനുകളിലും ഈ സൗകര്യം ലഭ്യമാണ്.
പ്രോസസിംഗ് ഫീസില്ല എന്നതാണ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ സേവനത്തിന്റെ പ്രത്യേകത. മാത്രമല്ല ഡോക്കുമെന്റേഷനും ശാഖാ സന്ദര്‍ശനവും ആവശ്യമില്ല. നിലവിലുള്ള എസ്ബിഐ അക്കൗണ്ട് ബാലന്‍സ് കണക്കിലെടുക്കാതെ തന്നെ തത്സമയം വായ്പ ലഭ്യമാകും. ഇടപാടു നടത്തി ഒരു മാസത്തിനുശേഷം ആദ്യ ഗഡു അടയ്ക്കാന്‍ തുടങ്ങിയാല്‍ മതി.

മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയുള്ളവർക്ക് ഈ വായ്പ എടുക്കാം. നിങ്ങൾക്ക് വായ്പയ്ക്ക് അര്‍ഹതയുണ്ടോയെന്ന് മനസിലാക്കാന്‍ ബാങ്കിലേക്ക് ഡിസിഇഎംഐ എന്ന് ടൈപ്പ് ചെയ്ത് 567676 എന്ന നമ്പരിലേക്ക് രജിസ്റ്റേഡ് മൊബൈല്‍ നമ്പരിൽ നിന്ന് എസ്എംഎസ് അയച്ചാല്‍ മതി.
ഇതുവഴി രാജ്യത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഇഎംഐ അടിസ്ഥാനത്തില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങാൻ ഇടപാടുകാർക്ക് സാധിക്കും. ഇടപാടുകാര്‍ക്ക് എളുപ്പത്തിൽ സാധനങ്ങള്‍ വാങ്ങുവാനും കടലാസ് രഹിതമായി വായ്പ എടുക്കുവാനുമുള്ള പുതിയ ചുവടുവയ്പാണ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ എന്ന് എസ്ബിഐ ചെയര്മാന് രജിനീഷ് കുമാര്‍ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
