ആഗോള സാമ്പത്തിക വളര്‍ച്ചയുടെ സമന്വയിപ്പിച്ച മാന്ദ്യം കൂടുതല്‍ പ്രകടം ഇന്ത്യയിലെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. 'ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യയും ബ്രസീലുമടക്കം 90 ശതമാനം സമ്പദ് വ്യവസ്ഥകളുടേയും വളര്‍ച്ച ഈ വര്‍ഷം മന്ദഗതിയിലായിരിക്കും.' ഐഎംഎഫ് മേധാവി ക്രിസ്റ്റാലിന ജ്യോര്ജീവ ചുമതലയേറ്റ ശേഷം അവരുടെ ആദ്യ അഭിസംബോധനയ്ക്കിടെ പറഞ്ഞു.
'ചൈനയില്‍ വര്‍ഷങ്ങളായി കണ്ടുവരുന്ന വേഗത കുറയുകയാണ്.' അവര്‍ കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5 ശതമാനം കുറവുണ്ടായിരുന്നു. ഇത് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ്. ഇത് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 5.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

റിസര്‍വ് ബാങ്ക് 2020 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ച നേരത്തെ കണക്കാക്കിയിരുന്ന 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായതായി കഴിഞ്ഞയാഴ്ച പ്രവചിച്ചിരുന്നു. ജൂലൈയില്‍ പരിഷകരിച്ച ഐഎംഎഫ് ആഗോള സാമ്പത്തിക അവലോകത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം 7 ശതമാനമാണെന്ന് മുന്‍കൂട്ടി പറയുന്നുണ്ട്. എന്നാല്‍ അടുത്ത ആഴ്ച പുറത്തുവരുന്ന പുതിയ മൂല്യനിര്‍ണയത്തില്‍ ഇത് കുറയാനാണ് സാധ്യത.
'ആഗോള സമ്പദ് വ്യവസ്ഥ നിലവില്‍ എക്കാലത്തും സംഭവിച്ചിട്ടില്ലാത്ത മാന്ദ്യത്തിലാണ്.' ജ്യോര്ജീവ പറഞ്ഞു. ദശകത്തിന്റെ ആരംഭം മുതല്‍ ഈ ഇടിവ് ആഗോള വളര്‍ച്ചയെ ബാധിക്കും. വാണിജ്യ മത്സരങ്ങള്‍ തകരുകയും ആഗോള വ്യപാര വളര്‍ച്ച ഏതാണ്ട് നിലയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ മാന്ദ്യത്തിന്റെ പ്രധാന കാരണം ആഗോള സമ്പദ് വ്യവസ്ഥയിലെ പിളര്‍പ്പാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
