ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ) 100 കോടി രൂപ വീതം വായ്പയെടുത്ത് വീഴ്ചവരുത്തിയ 220 കുടിശ്ശികക്കാരുടെ 76,600 കോടി കിട്ടാക്കടം എഴുതിത്തള്ളി. 2019 മാര്‍ച്ച് 31 ന്, 500 കോടി രൂപയും അതിലധികവും വായ്പയെടുത്ത 33 പേര് വീഴ്ചവരുത്തിയ 37,700 കോടി രൂപ എസ്ബിഐ കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നു.
സിഎന്‍എന്‍ ന്യൂസ് 18 നല്കിയ വിവരാവകാശത്തിനുമേല് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ മറുപടിയിലാണ് 2019 മാര്‍ച്ചോടെ എസ്ബിഐ 100 കോടിയിലും 500 കോടി രൂപയിലും മുകളിലുള്ള വായ്പകളെ കിട്ടാക്കടമായി എഴുതിത്തള്ളിയ വിവരം ലഭിച്ചത്. അതേസമയം 100 കോടി രൂപയോ അതിലധികമോ വായ്പയെടുത്തവരുടെ 2.75 ലക്ഷം കോടിയിലധികം രൂപയുടെ കുടിശ്ശികയാണ് വ്യവസ്ഥിത വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത്.
ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്, 500 കോടിയോ അതിലധികമോ കടമെടുത്തവര്‍ വീഴ്ചവരുത്തിയ 67,600 കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയതെന്നാണ്. 100 കോടിയിലധികം രൂപയുടെ കടങ്ങളുള്ള, ബാങ്കുകള്‍ എഴുതിത്തള്ളേണ്ട 980 വായ്പക്കാരെ റിസര്‍വ് ബാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ 220 അക്കൗണ്ടുകള്‍ അതായത് മൊത്തം സംഖ്യയുടെ അഞ്ചിലൊന്നില്‍ കൂടുതല്‍ എസ്ബിഐയിലേതാണ്. അത്തരം ഓരോ അക്കൗണ്ടിനും ശരാശരി 348 കോടി രൂപ വീതമാണ് എഴുതിത്തള്ളിയിരിക്കുന്നത്.
500 കോടിയിലധികം രൂപയുടെ വായ്പയില്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട് ചെയ്ത മൊത്തം 71 അക്കൗണ്ടുകളില്‍, എസ്ബിഐയുടെ വിഹിതം മൊത്തം 33 മുതല്‍ 46 ശതമാനം വരെ ആണ്. സമാനമായി തന്നെ മാര്‍ച്ച് 31 ന് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) 94 വായ്പക്കാരുടെ 100 കോടി രൂപ വീതമുള്ള കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഒരു അക്കൗണ്ടിന് ശരാശരി 287 കോടി രൂപ വെച്ച് മൊത്തം തുക 27,024 കോടി രൂപയുണ്ടിത്.
കൂടാതെ, 500 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയെടുത്ത് ഏറ്റവും കൂടുതല്‍ വീഴ്ചവരുത്തിയ 12 പേരുടെ കുടിശ്ശികയും പിഎന്‍ബി എഴുതിത്തള്ളി. ഇത് മൊത്തം 9,037 കോടി രൂപ വരും. പൊതുമേഖലാ ബാങ്കുകളില്‍ എസ്ബിഐയും പിഎന്‍ബിയും ഒന്നാമതെത്തിയപ്പോള്‍ സ്വകാര്യ ബാങ്കുകളില്‍ ഐഡിബിഐ ആണ് ഒന്നാം സ്ഥാനത്ത്. 100 കോടി രൂപയോ അതില്‍ കൂടുതലോ കിട്ടാക്കടം പ്രഖ്യാപിച്ച എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടേയും കണക്കെടുത്താല്‍ ഐഡിബിഐ മൂന്നാം സ്ഥാനത്താണ്.
100 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയെടുത്ത 71 പേരുടെ 26,219 കോടി രൂപയുടെ കിട്ടാക്കടമാണ് ഐഡിബിഐ എഴുതിത്തള്ളിയത്. കാനറ ബാങ്കിനും 100 കോടി രൂപയോ അതില്‍ കൂടുതലോ കുടിശ്ശികയുള്ള 63 അക്കൗണ്ടുകളും, 500 കോടി രൂപയോ അതിലധികമോ വായ്പയെടുത്ത 7 അക്കൗണ്ടുകളുമുണ്ട്. ഇത് മോത്തം 27,382 കോടി രൂപയുടെ കിട്ടാക്കടമുണ്ട്. 100 കോടി രൂപയോ അതില്‍ കൂടുതലോ കുടിശ്ശികയുള്ള വായ്പക്കാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് ബാങ്ക് ഓഫ് ഇന്ത്യ (56 അക്കൗണ്ടുകള്‍) കോര്പ്പറേഷന് ബാങ്ക് (50 അക്കൗണ്ടുകള്‍), ബാങ്ക് ഓഫ് ബറോഡ (46 അക്കൗണ്ടുകള്‍), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (45 അക്കൗണ്ടുകള്‍) എന്നിവയാണ്.
സ്വകാര്യ ബാങ്കുകളില്‍ ആക്സിസ് ബാങ്കില്‍ നിന്ന് 43 ആളുകള്‍ വായ്പയെടുത്തിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന് 37 അക്കൗണ്ടുകളാണുള്ളത്. അതുപോലെ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും 500 കോടിയിലധികം വായ്പയുള്ള, വീഴ്ച വരുത്തിയ 4 അക്കൗണ്ടുകളാണ് എഴുതിത്തള്ളിയത്. വിവരാവകാശ നിയമപ്രകാരം എന്‍പിഎകളെക്കുറിച്ചും കിട്ടാക്കടങ്ങളെക്കുറിച്ചും പ്രസക്തമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആര്‍ബിഐക്ക് നിര്‍ദേശം നല്കിയ സുപ്രീംകോടതി വിധിന്യായങ്ങളെത്തുടര്‍ന്ന് നല്കിയ നിരവധി വിവരാവകാശ അപേക്ഷകളിലൂടെയാണ് സിഎന്‍എന്‍-ന്യൂസ് 18 ന് വിവരങ്ങല്‍ ശേഖരിക്കാന്‍ സാധിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
