രാജ്യത്തെ സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. ഇതിന് ഒരു കോടിയിലധികം വരുമാനം രേഖപ്പെടുത്തുന്ന വ്യക്തിഗത നികുതിദായകരുടെ എണ്ണത്തിലുള്ള വർദ്ധനവ്. 2018-19 സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലധകം വരുമാനമുള്ള നികുതിദായകരുടെ എണ്ണം 20 ശതമാനം വർദ്ധിച്ച് 97,689 ആയി. ആദായനികുതി (ഐ-ടി) വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2017-18 ലെ അസസ്മെന്റ് വർഷത്തിൽ ഒരു കോടിയിലധികം രൂപ വരുമാനമുള്ള വ്യക്തിഗത നികുതിദായകരുടെ എണ്ണം 81,344 ആയിരുന്നു.
2018-19 വർഷത്തിൽ, ഒരു കോടി രൂപയ്ക്ക് മുകളിൽ റിപ്പോർട്ട് ചെയ്ത മൊത്തം നികുതിദായകരുടെ എണ്ണം 49,128 ആണ്. 2017-18 വർഷത്തെ അപേക്ഷിച്ച് 18.50 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 130 കോടി ജനങ്ങളുള്ള രാജ്യത്ത്, ഈ സംഖ്യ വളരെ ചെറുതാണെങ്കിലും കോടീശ്വരന്മാരായ കുതിദായകരുടെ വർദ്ധനവ് ചുരുക്കം ചിലരിൽ മാത്രം സമ്പത്ത് കുമിഞ്ഞു കൂടുന്നതിന്റെ തെളിവാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും നിരവധിയാളുകൾക്ക് ശമ്പളം വർദ്ധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. നോട്ട് നിരോധനത്തിനും കള്ളപ്പണം തടയാനുള്ള നടപടികളെയും തുടർന്നാണ് കൂടുതൽ ആളുകൾ തങ്ങളുടെ നികുതി വരുമാനം വെളിപ്പെടുത്താനും ആദായനികുതി റിട്ടേൺ സമർപ്പിക്കാനും തുടങ്ങിയത്.
ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്റെയും വ്യക്തമായ സ്വാധീനമാണ് നികുതിദായകരുടെ എണ്ണത്തിലുള്ള വർദ്ധനവെന്ന് "ടാക്സ് കണക്റ്റിന്റെ പങ്കാളിയും സഹസ്ഥാപകനുമായ വിവേക് ജലൻ പറഞ്ഞു. സ്ഥാപനം, കമ്പനി, എച്ച്യുഎഫ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മൊത്തം ആദായനികുതി നൽകുന്നവരുടെ എണ്ണം 2018-19ൽ 14 ശതമാനം വർദ്ധിച്ച് 8.45 കോടിയായി. ഒരു വർഷം മുമ്പ് ഇത് 7.42 കോടി ആയിരുന്നു.
malayalam.goodreturns.in
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications