
കോര്‍പ്പറേറ്റുകള്‍ക്കും കെട്ടിട നിര്‍മാതാക്കള്‍ക്കും നല്കുന്ന ലോണുകള്‍ മുതല്‍ എസ്ബിഐ നല്കുന്ന ഭവന വായ്പകളുടെയെല്ലാം നടപടി പൂര്‍ത്തിയാകണമെങ്കില്‍ ഇനി പ്രൊസ്സസിങ്ങ് ഫീസ് നല്‍കണം. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ എസ്ബിഐയെ പ്രേരിപ്പിച്ചത്.
എസ്ബിഐ പുറപ്പെടുവിച്ച ഒരു ആഭ്യന്തര സര്‍ക്കുലറില്‍ പറയുന്നത്, ഉത്സവകാലത്തെ ലോണുകള്ക്കുമേലുള്ള (2019 ഡിസംബര്‍ 31 വരെയുള്ള അപേക്ഷിത ലോണുകള്‍ക്ക്) ഏകീകൃത പ്രൊസ്സസിങ്ങ് ചാര്‍ജ് ഇളവ് മുഴുവനായും പിന്‍വലിച്ചു എന്നാണ്. 2019 ഒക്ടോബര്‍ 15 വരെ കാലയളവില്‍ അപേക്ഷിച്ച ലോണുകള്‍ക്ക് മേലും എഴുതിത്തള്ളല്‍ തുടരും.
2019 ജൂലൈ ഒന്നു മുതലാണ് എസ്ബിഐ അതിന്റെ പലിശനിരക്ക് ആര്‍ബിഐ റിപ്പോ റേറ്റിനോട് ബന്ധിപ്പിച്ചത്. ഇതിന് മുമ്പ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് നല്‍കിയിരുന്നത്. റിപോ റേറ്റുമായി ബന്ധിപ്പിച്ചതോടെ നിരക്കുകള്‍ കുത്തനെ കുറഞ്ഞു. എസ്ബിഐ പറയുന്നു. ജൂലൈ ഒന്നു മുതല്‍ ഭവന വായ്പ നിരക്കുകളെ അസ്ഥിരനിരക്കുകളോട് അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന ഒരു സോഫ്റ്റ വെയര്‍ സംവിധാനം എസ്ബിഐ ആരംഭിച്ചിരുന്നു.
ഓഗസ്റ്റ് ഒന്നു മുതലാണ് ഇത് തിരികെ കൊണ്ടുവന്നത്. ആഭ്യന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ കുറഞ്ഞ വായ്പ നിരക്കുകള്‍ക്ക് പകരമായി മറ്റു ചാര്‍ജുകള്‍ ഈടാക്കാനായി ഒക്ടോബര്‍ ഒന്നിന് എസ്ബിഐ സോഫ്റ്റ് വെയര്‍ വീണ്ടും പരിഷ്കരിച്ചിരുന്നു. മറ്റു ചാര്ജുകളായ മുന്‍കൂര്‍ ചാര്‍ജുകള്‍, ആസ്തികള്‍ക്കുമേലുള്ള പുനര്‍നിര്‍മാണ ചാര്‍ജുകള്‍, സെക്യൂരിറ്റി പലിശ രേഖപ്പെടുത്താനുള്ള ചാര്‍ജുകള്‍ എന്നിവ പിന്നീട് വര്‍ധിപ്പിക്കും.
വായ്പകള്‍ക്കുമേല്‍ 0.4 ശതമാനമായിരിക്കും പ്രൊസ്സസിങ്ങ് ചാര്‍ജ് ഏര്‍പ്പെടുത്തുക. അതായത്, വ്യക്തികള്‍ക്ക് ഭവന വായ്പകള്‍ക്കുമേല്‍ ഈടാക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക് 10,000 രൂപയും, ഏറ്റവും കൂടിയ നിരക്ക് 30,000 രൂപയുമായിരിക്കും. കെട്ടിട നിര്‍മാതാക്കള്‍ക്ക് ഏകദേശം 5,000 രൂപയായിരിക്കും. ഇത് പിന്നീട് അവതരിപ്പിക്കും. എസ്ബിഐ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
