എസ്ബിഐ ടേം ഡെപ്പോസിറ്റ് പദ്ധതിയായ ആർഡിയുടെ പലിശ നിരക്ക് കുറച്ചു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. ആർഡി സ്കീമുകൾ വഴി നിശ്ചിത കാലയളവിനുള്ളിൽ പ്രതിമാസം നിശ്ചിത തുകയുടെ പ്രതിമാസ നിക്ഷേപത്തിലൂടെ സമ്പാദ്യം കൂട്ടാൻ മികച്ച വഴികളിലൊന്നാണ് ആർഡി ഡെപ്പോസിറ്റുകൾ. എസ്‌ബിഐ ആർഡിക്ക് 1 വർഷം മുതൽ 10 വർഷം വരെയാണ് കാലാവധി നിശ്ചയിക്കുക. കൂടാതെ എസ്‌ബിഐ ആർഡി പലിശനിരക്ക് പൊതുജനങ്ങൾക്ക് 5.80% -6.25% വരെയാണ്. എന്നാൽ എസ്ബിഐ മാറ്റങ്ങൾ വന്നശേഷം, 1 വർഷം വരെയുള്ള എസ്‌ബിഐയുടെ ആർഡി പൊതുജനങ്ങൾക്ക് 5.80% നിരക്കാക്കി നിശ്ചയിച്ചു.
കൂടാതെ എസ്ബിഐ 2 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ആർഡികൾക്കായി ബാങ്ക് 10 ബേസിസ് പോയിൻറ് കുറക്കുകയും ചെയ്തു. ഇതിന് മുൻപ് ഈ നിക്ഷേപങ്ങൾക്ക് 6.50% പലിശനിരക്ക് എസ്ബിഐ നൽകിയിരുന്നു, എന്നാൽ ഏറ്റവും പുതിയ നിരക്ക് പ്രകാരം ഈ ആർഡി അക്കൗണ്ടുകൾക്ക് കുറഞ്ഞ പലിശ നിരക്ക് 6.40% ആയി ചുരുക്കിയിരിക്കുന്നു. എന്നാൽ മീഡിയം ടേം നിക്ഷേപങ്ങളുടെ പലിശനിരക്ക് മാറ്റമില്ലാതെ എസ്‌ബിഐ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. മീഡിയം ടേം നിക്ഷേപങ്ങൾക്ക് (2-5 വർഷം), എസ്‌ബിഐ 6.25% പലിശ നൽകുന്നത് തുടരും. എന്നാൽ 5 വർഷത്തിനും 10 വയസ്സിനും ഇടയിൽ കാലാവധിയുള്ള ദീർഘകാല ആർഡികൾക്ക് നിരക്കുകളിൽ മാറ്റമില്ലാതെ എസ്‌ബിഐ നിലനിർത്തി. ഈ ആർഡികൾ 6.25% പലിശനിരക്ക് നൽകുന്നത് ബാങ്ക് തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2019 ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വരുന്ന എസ്‌ബിഐ പുതിയ ആർഡി പലിശ നിരക്ക് (1-10 വർഷം വരെ )
1 വർഷം 5.80%
1 വർഷം മുതൽ 2 വർഷത്തിൽ താഴെ 6.40%
2 വർഷം മുതൽ 3 വർഷത്തിൽ താഴെ 6.25%
3 വർഷം മുതൽ 5 വർഷത്തിൽ താഴെ 6.25%
5 മുതൽ 10 വർഷം വരെ 6.25%
എസ്ബിഐയുടെ പുതിയ പലിശ നിരക്ക് 2019 ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വന്നു. കൂടാതെ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കിലും എസ്ബിഐ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications