2019ലെ സാമ്പത്തിക നൊബേല്‍ പുരസ്കാരം ഇന്ത്യന്‍ വംശജന് അഭിജിത് ബാനര്‍ജി അടക്കം മൂന്ന് പേര്‍ക്ക്. എസ്തര് ദുഫ്ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് മറ്റ് രണ്ട് പേര്. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനങ്ങളാണ് ഇവരെ നൊബേൽ സമ്മാനത്തിന് അർഹരാക്കിയത്.
ഇവർ മൂന്ന് പേരും ചേർന്ന് നടത്തിയ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും വെറും രണ്ട് പതിറ്റാണ്ടിനുള്ളിൽ, അവരുടെ പുതിയ പരീക്ഷണ-അധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും ഫലപ്രഖ്യാപനത്തിനിടെ നൊബേൽ കമ്മിറ്റി അറിയിച്ചു.

അമേരിക്കയിലെ മസാചുസെറ്റ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് അഭിജിത് ബാനർജി. അദ്ദേഹത്തിന്റെ ഭാര്യയാണ് എസ്തർ ഡുഫ്ളോ. ഇവരും മസാച്യൂസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപികയാണ്. ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന വികസന സാമ്പത്തിക ശാസ്ത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ മൂന്ന് പേരും മുന്‍ കൈ എടുത്തത്.ലോകത്തെ 700 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും വളരെ കുറഞ്ഞ വരുമാനത്തിലാണ് ജീവിക്കുന്നതെന്നും ഓരോ വർഷവും, അഞ്ച് ദശലക്ഷം കുട്ടികൾ അവരുടെ അഞ്ചാം പിറന്നാളിന് മുമ്പായി മരിക്കുന്നുണ്ടെന്നും ഇവർ പഠനങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനുള്ള മികച്ച മാർഗങ്ങളാണ് ഇവർ കണ്ടെത്തിയിരിക്കുന്നതെന്നും നൊബേൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശനാണ് അഭിജിത് ബാനർജി. 1961-ൽ കൊൽക്കത്തയിലാണ് അഭിജിത് ബാനർജി ജനിച്ചത്. അച്ഛനായ ദീപക് ബാനർജിയും അമ്മ നിർമലാ ബാനർജിയും എക്കണോമിക്സ് അധ്യാപകരായിരുന്നു. കഴിഞ്ഞ ആഴ്ച വൈദ്യ ശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, കൂടാതെ രണ്ട് സാഹിത്യ അവാർഡുകൾ, സമാധാന സമ്മാനം എന്നിവ പ്രഖ്യാപിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
