2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ നേടിയ ശേഷമുള്ള ഇന്ത്യൻ-അമേരിക്കൻ വംശജൻ അഭിജിത് ബാനർജിയുടെ ആദ്യ പ്രതികരണത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെക്കുറിച്ചും പ്രതിപാദിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ഇളകിയ നിലയിലാണെന്നാണ് അദ്ദേഹം വ്യക്തതമാക്കിയത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ അപകടകരമായ നിലയിലാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇന്ത്യയുടെ സ്ഥിതി
കഴിഞ്ഞ അഞ്ച്-ആറ് വർഷത്തിനിടയിൽ, ചില വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാനായെങ്കിലും ഇപ്പോൾ ആ ഉറപ്പും ഇല്ലാതായിരിക്കുകയാണെന്നും ബാനർജി യുഎസിൽ നിന്നുള്ള ഒരു വാർത്താ ചാനലിനോട് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലാണ് നില്‍ക്കുന്നതെന്നും. ഓരോ കാര്യങ്ങള്‍ നടപ്പാക്കുമ്പോഴും സൂക്ഷിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ബാനർജിയുടെ പരാമര്‍ശം
നോട്ട് നിരോധനം
കേന്ദ്രത്തിന്റെ വലിയ സാമ്പത്തിക തീരുമാനങ്ങളായ നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയ്ക്ക് കാരണമെന്നാണ് അഭിജിത്ത് ബാനർജി വ്യക്തമാക്കിയത്. തുടക്കത്തില്‍ വിചാരിച്ചതിനേക്കാള്‍ വലിയ ആഘാതമായിരിക്കും നോട്ടു നിരോധനം വഴി സംഭവിക്കുക എന്ന് ബാനര്‍ജി പറഞ്ഞിരുന്നു. നിക്ഷേപം 75 ശതമാനം തകർന്നു. കയറ്റുമതി വർദ്ധിക്കുന്നില്ല. ഇതൊരു പ്രതിസന്ധിയാണെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നൊബേൽ സമ്മാനം
ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഭാര്യ എസ്ഥർ ഡഫ്ലോയും മറ്റൊരു സാമ്പത്തിക ശാസ്ത്രജ്ഞൻ മൈക്കൽ ക്രെമറിനുമൊപ്പം 58 കാരനായ അഭിജിത് ബാനർജിയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു നോബേൽ സമ്മാനം ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രഘുറാം രാജന്റെ മുന്നറിയിപ്പ്
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ആഴത്തിലുള്ള അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ രാജ്യത്തിന്റെ ധനക്കമ്മി വളരെയധികം മറച്ചു വയ്ക്കുകയും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ ഉയർത്തി കാട്ടുകയുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം വളർച്ചയുടെ പുതിയ സ്രോതസ്സുകൾ കണ്ടെത്തിയിട്ടില്ലെന്നും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും രഘുറാം രാജൻ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
