1990 മുതൽ ഇന്ത്യ ദാരിദ്ര്യ നിരക്ക് പകുതിയായി കുറയ്ക്കുകയും കഴിഞ്ഞ 15 വർഷത്തിനിടെ മികച്ച വളർച്ചാ നിരക്ക് കൈവരിക്കുകയും ചെയ്തതായി ലോക ബാങ്ക് അറിയിച്ചു. കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുന്നതുൾപ്പെടെയുള്ള ആഗോള വികസന ശ്രമങ്ങളുടെ കാര്യത്തിൽ ഇന്ത്യ മുൻനിരയിലാണെന്നും ലോക ബാങ്ക് പറഞ്ഞു.
കഴിഞ്ഞ 15 വർഷത്തിനിടയിൽ രാജ്യം വാർഷിക വളർച്ച ഏഴ് ശതമാനത്തിലധികം നേടിയെന്നും 1990 കൾക്കുശേഷം ദാരിദ്ര്യനിരക്ക് പകുതിയായി കുറച്ചിട്ടുണ്ടെന്നും മിക്ക മനുഷ്യവികസന ഫലങ്ങളിലും ശക്തമായ പുരോഗതി കൈവരിച്ചതായും ലോക ബാങ്ക് അറിയിച്ചു. ഇന്ത്യയുടെ വളർച്ച തുടരുമെന്നും അടുത്ത 10 വർഷങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ ദാരിദ്ര്യ നിർമാർജനം സാധ്യമാണെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തിന്റെ വികസന പാത ഗണ്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ലോക ബാങ്ക് പറഞ്ഞു.

ഇന്ത്യ വളർച്ച നിലനിർത്തുന്നതിനനുസരിച്ച് കൂടുതൽ വിഭവ ശേഷി കൈവരിക്കേണ്ടതുണ്ടെന്നും ലോക ബാങ്ക് പറഞ്ഞു. ഗ്രാമീണ മേഖലയിലെ കാർഷിക ഉൽപാദനക്ഷമത വർദ്ധിക്കുന്നതിലൂടെയും നഗരപ്രദേശങ്ങളിൽ ഭൂമി കൂടുതൽ ഉൽപാദനപരമായി ഉപയോഗിച്ചും ഇത് കൈവരിക്കാനാകുമെന്നും ലോക ബാങ്ക് വ്യക്തമാക്കി. ഇന്ത്യയിലെ ജല ഉപയോഗത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നതിന് ജലത്തിന്റെ വിഹിതത്തിലും മൂല്യത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും ലോകബാങ്ക് പറഞ്ഞു.
ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം ആവശ്യമാണ്, ജിഡിപിയുടെ 8.8 ശതമാനം അല്ലെങ്കിൽ 2030 വരെ പ്രതിവർഷം 343 ബില്യൺ യുഎസ് ഡോളർ ഇതിനായി ആവശ്യമാണ്.
അടുത്ത മൂന്ന് വർഷം ഇന്ത്യ അതിവേഗം വളരും: ലോകബാങ്ക്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
