ഓഹരി വിപണിയിൽ ഇന്നും മികച്ച പ്രകടനം. സെൻസെക്സ് 453.07 പോയിന്റ് ഉയർന്ന് അഥവാ 1.17 ശതമാനം ഉയർന്ന് 39052.06 ൽ എത്തി. നിഫ്റ്റി 122.40 പോയിൻറ് അഥവാ 1.07 ശതമാനം ഉയർന്ന് 11586.40ലാണ് ക്ലോസ് ചെയ്തത്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികൾ ഇന്ന് 13 മുതൽ 5 ശതമാനം നേട്ടമുണ്ടാക്കി.
ബാങ്കിംഗ് സൂചികയിലെ സമീപകാല കുതിച്ചുചാട്ടം നിഫ്റ്റിയിൽ കൂടുതൽ നേട്ടത്തിന് വഴിയൊരുക്കി. രണ്ട് ദിവസത്തിനുള്ളിൽ രൂപയുടെ മൂല്യം ഏകദേശം 1% ആണ് ഉയർന്നത്. യുഎസ്-ചൈന ഒന്നാം ഘട്ട വ്യാപാര ചർച്ച അവസാനിപ്പിക്കുന്നത് രൂപയുൾപ്പെടെ ഉയർന്നുവരുന്ന എല്ലാ മാർക്കറ്റ് കറൻസികൾക്കും ഗുണം ചെയ്യും. യുഎസിന്റെ കഴിഞ്ഞ ദിവസം പുറത്ത് വന്ന മോശം സാമ്പത്തിക ഡാറ്റ, ഡോളർ സൂചികയിൽ ഇടിവിന് കാരണമായി. ഇന്ന് ഇന്ത്യൻ രൂപ 71.23 എന്ന നിലയിലേയ്ക്ക ഉയർന്നിരുന്നു.

ടിവിഎസ് മോട്ടോർ കമ്പനിയുടെ രണ്ടാം പാദ അറ്റാദായത്തിൽ 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 255 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 211.31 രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. കമ്പനിയുടെ എന്നാൽ വരുമാനം 13 ശതമാനം ഇടിഞ്ഞ് 4,347.8 കോടി രൂപയിൽ നിന്ന് 4,993.47 കോടി രൂപയായി കുറഞ്ഞു.
ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഓഹരി വില ഇന്ന് രണ്ട് ശതമാനം ഇടിഞ്ഞു. അറ്റാദായത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് കമ്പനിയുടെ ഓഹരി വില ഇടിഞ്ഞത്. രേഖപ്പെടുത്തിയത്. അറ്റാദായം 89.4 ശതമാനം ഇടിഞ്ഞ് 4.2 കോടി രൂപയായി. വരുമാനം 14.1 ശതമാനം ഇടിഞ്ഞ് 755.1 കോടി രൂപയിൽ നിന്ന് 878.9 കോടി രൂപയായി.
malayalam.goodreturns.in
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
