കൊച്ചി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്കിന്റെ പ്രധാന മൂല്യങ്ങളിലൊന്നായ സുസ്ഥിരതാ യാത്രയില്‍ പങ്കാളികളാകാന്‍ യോനോ ഉപഭോക്താക്കള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നൂതനമായ 'ഗ്രീന്‍ റിവാര്‍ഡ് പോയിന്റ്സ്' അവതരിപ്പിച്ചു. ഈ പദ്ധതിയ്ക്ക് കീഴില്‍ നേടുന്ന പോയിന്റുകള്‍ എസ്ബിഐ ഫൗണ്ടേഷനു കീഴിലുള്ള 'യോനോ എസ്ബിഐ ഗ്രീന്‍ ഫണ്ട്' ആയി മാറും. വിവിധ പരിപാടികളിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 'യോനോ എസ്ബിഐ ഗ്രീന്‍ ഫണ്ട്' ബാങ്ക് ഉപയോഗിക്കും.
യോനോയിലൂടെ നടത്തുന്ന ഇടപാടുകളിലൂടെയാണ് ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ നേടാൻ കഴിയുന്നത്. അതുവഴി ഈ പോയിന്റുകള്‍ യോനോ എസ്ബിഐ ഗ്രീന്‍ഫണ്ടിലേക്ക് ഉപഭോക്താവിന് നൽകാം. മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങിലൂടെ യോനോ വഴി നടത്തുന്ന ഇടപാടുകളിലൂടെയാണ് റിവാര്‍ഡ് പോയിന്റുകള്‍ സ്വന്തമാക്കാനാകുക.

ലഭിക്കുന്ന റിവാർഡ് പോയിന്റുകള്‍ ഫണ്ടാക്കാന്‍ സന്നദ്ധരായ ഉപഭോക്താക്കള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തെ പിന്തുണച്ചതിന് അഭിനന്ദനമായി 'ഗ്രീന്‍ ഇ-സര്‍ട്ടിഫിക്കറ്റ്' നല്‍കും. ഉപഭോക്താക്കളുടെ ലാപ്സായ ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ ഇതിലേക്ക് മാറ്റുന്നതും എസ്ബിഐ അറിയിക്കും. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് 200 ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ വരെ ബാങ്കിന്റെ യോഗ്യമായ സേവനങ്ങളിലൂടെ നേടാം.
പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞയെടുക്കുന്നതിനൊപ്പം സുസ്ഥിരതയെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ കൂടിയാണ് ഉപഭോക്താക്കളെ ക്ഷണിക്കുന്നതെന്നും ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ സമ്മാനിക്കാന്‍ പ്രതിജ്ഞയെടുക്കുന്നതിലൂടെ സമൂഹത്തിന്റെ ആവാസ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുക കൂടിയാണ് ചെയ്യുന്നതെന്നും എസ്ബിഐ ചെയര്മാന് രജ്നീഷ് കുമാര്‍ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
