ഇന്ത്യയിൽ ഒരു വ്യക്തിയ്ക്ക് ഒരു വർഷം 100 കോടി രൂപ ശമ്പളം ലഭിക്കുമോ? അത്ഭുതപ്പെടേണ്ട 100 കോടി രൂപ ശമ്പളം ലഭിക്കുന്ന 9 പേരുടെ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2017-18 സാമ്പത്തിക വർഷത്തിൽ 100 കോടിയിലധികം ശമ്പളം നേടിയ ഒമ്പത് പേർ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്. ആർക്കും 500 കോടിയിലധികം ശമ്പളം ലഭിക്കാത്തതിനാൽ 500 കോടി രൂപ ശമ്പള ക്ലബ് ഒഴിഞ്ഞു കിടക്കുകയാണ്.
ഒരു കോടി ശമ്പളം
നികുതിദായകരുടെ ഡാറ്റ കണക്കിലെടുക്കുകയാണെങ്കിൽ, ഇന്ത്യയിൽ 50,000 ൽ താഴെ ആളുകൾക്കാണ് വാർഷിക ശമ്പളം ഒരു കോടി രൂപ ലഭിക്കുന്നത്. നികുതിദായകർ സമർപ്പിച്ച ആദായനികുതി റിട്ടേണുകളിൽ (ഐടിആർ) നിന്നുള്ള വിവരങ്ങളാണ് ആദായനികുതി വകുപ്പ് വിശകലനം ചെയ്തതിരിക്കുന്നത്.
വിവിധ ശമ്പളക്കാർ
ശമ്പള വരുമാന ഡാറ്റ അനുസരിച്ച് മൊത്തം 2.9 കോടി ശമ്പള നികുതിദായകരിൽ 81.5 ലക്ഷം പേർ 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിൽ ശമ്പളം നേടുന്നവരാണ്. 10-15 ലക്ഷം ശമ്പള പരിധിയിൽ 22 ലക്ഷത്തിലധികം നികുതിദായകർ ഉണ്ട്. 15നും 20 ലക്ഷത്തിനുമിടയിൽ വരുമാനമുള്ളവരുടെ എണ്ണം 7 ലക്ഷത്തിലധികമാണ്. 20നും 25 ലക്ഷത്തിനുമിടയിൽ വാർഷിക ശമ്പളം ലഭിക്കുന്നവരുടെ 3.8 ലക്ഷം വരും. 25 മുതൽ 50 ലക്ഷം വരെ ശമ്പള പരിധിയിൽ 5 ലക്ഷത്തിലധികം ആളുകളുണ്ട്.
സൂപ്പർ റിച്ച് ക്ലബ്
1.2 ലക്ഷം ആളുകൾക്ക് 50 ലക്ഷം മുതൽ ഒരു കോടി വരെ ശമ്പളം ലഭിക്കുന്നുണ്ട്. 49,128 പേർക്ക് ഒരു കോടിയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാൽ 9 പേർ മാത്രമാണ് 100 കോടിയിലധികം സമ്പാദിച്ചിരിക്കുന്നത്. 100 മുതൽ 500 കോടി രൂപ ശമ്പള ബ്രാക്കറ്റിൽ ഉൾപ്പെടുന്ന സൂപ്പർ റിച്ച് ക്ലബ്ബിലെ ഒമ്പത് വ്യക്തികൾക്ക് ശരാശരി ലഭിക്കുന്ന വാർഷിക ശമ്പളം 128 കോടി രൂപയാണ്.
പേരുകൾ വെളിപ്പെടുത്തിയില്ല
നികുതിദായകരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന്, ആദായനികുതി വകുപ്പ് അവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. എല്ലാ വരുമാന വിഭാഗങ്ങളും കണക്കിലെടുക്കുകയാണെങ്കിൽ, ഇന്ത്യയിലെ കോടീശ്വരരായ നികുതിദായകരുടെ എണ്ണം 97,689 ആണ്. മുൻ വർഷത്തെ അപേക്ഷിച്ച്, എണ്ണത്തിൽ 20% വർദ്ധനവാണ് ഇത്തവണയുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
