മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആഭ്യന്തര ഓഹരി വിപണി ഇന്ന് അടച്ചിടും. എന്നാൽ ആക്സിസ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, ഹിന്ദുസ്ഥാൻ സിങ്ക്, ജസ്റ്റ് ഡയൽ, പിരാമൽ എന്റർപ്രൈസസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, അൾട്രാടെക് സിമൻറ് തുടങ്ങിയ കമ്പനികൾ ത്രൈമാസ അറ്റാദായം ഇന്ന് പ്രഖ്യാപിക്കും. തുടർച്ചയായി ആറ് സെഷനുകളിലായി ഉയർന്ന ആഭ്യന്തര സൂചികകൾ ചൊവ്വാഴ്ച വ്യാപാരം പുനരാരംഭിക്കും.
ഹരിയാനയിലെ 90 സീറ്റുകളിലേയ്ക്കും മഹാരാഷ്ട്രയിലെ 288 നിയോജകമണ്ഡലങ്ങളിലേക്കുമുള്ള പോളിംഗ് തിങ്കളാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ചു. വൈകുന്നേരം 6 മണി വരെ തുടരും. ഏഷ്യയിലെ മറ്റിടങ്ങളിൽ, ഓഹരി വിപണി രാവിലെ മുതൽ സജീവമാണ്. ഓസ്‌ട്രേലിയൻ ഓഹരികൾ രാവിലെ 0.3 ശതമാനം ഇടിഞ്ഞു. ജപ്പാനിലെ നിക്കി 0.13 ശതമാനം ഉയർന്നു.

വെള്ളിയാഴ്ച ബിഎസ്‌ഇ സെൻസെക്സ് 246 പോയിൻറ് അഥവാ 0.63 ശതമാനം ഉയർന്ന് 39,298.38 എന്ന നിലയിലും എൻഎസ്‌ഇ നിഫ്റ്റി 75 പോയിൻറ് അഥവാ 0.65 ശതമാനം ചേർത്ത് 11,661.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ് സൂചികയിലെ സമീപകാല കുതിച്ചുചാട്ടം നിഫ്റ്റിയിൽ കഴിഞ്ഞയാഴ്ച്ച കൂടുതൽ നേട്ടത്തിന് വഴിയൊരുക്കിയിരുന്നു.
യുഎസ്-ചൈന ഒന്നാം ഘട്ട വ്യാപാര ചർച്ച അവസാനിപ്പിക്കുന്നത് രൂപയുൾപ്പെടെ ഉയർന്നുവരുന്ന എല്ലാ മാർക്കറ്റ് കറൻസികൾക്കും ഗുണം ചെയ്തിരുന്നു. യുഎസിന്റെ കഴിഞ്ഞ ദിവസം പുറത്ത് വന്ന മോശം സാമ്പത്തിക ഡാറ്റ, ഡോളർ സൂചികയിൽ ഇടിവിനും കാരണമായി.
malayalam.goodreturns.in
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
