ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 334.54 പോയിൻറ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 38963.84 ൽ എത്തി. നിഫ്റ്റി 73.50 പോയിന്റ് കുറഞ്ഞ് 11588.40ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1239 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1298 ഓഹരികൾ ഇടിഞ്ഞു. 190 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഐസിഐസിഐ ബാങ്കാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 3 ശതമാനം വർദ്ധനവാണ് ഐസിഐസിഐ ബാങ്ക് ഓഹരികൾ കാഴ്ച്ച വച്ചത്. ഇൻഫോസിസിന്റെ ഓഹരി വില ഇന്ന് 16 ശതമാനം കുറഞ്ഞു. ഐസിഐസിഐ ബാങ്കിന് പിന്നാലെ കോൾ ഇന്ത്യ, എച്ചയുഎൽ, സൺ ഫാർമ, ബജാജ് ഓട്ടോ എന്നിവയാണ് മികച്ച പ്രകടനം കാഴ്ച്ച വച്ച സെൻസെക്സിലെ ഓഹരികൾ.

സെൻസെക്സിൽ നിന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്സ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്ക്, ബജാജ് ഫൈനാൻസ് എന്നിവയ്ക്കാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരികൾ ഇന്ന് ബിഎസ്‌ഇയിൽ 18 ശതമാനം ഉയർന്നു. കമ്പനിയുടെ ശക്തമായ ജൂലൈ-സെപ്റ്റംബർ പാദ അറ്റാദായ വർദ്ധനവാണ് ഇതിന് കാരണം. കമ്പനിയുടെ അറ്റാദായം 4 മടങ്ങ് ഉയർന്ന് 114.6 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 27 കോടി രൂപയായിരുന്നു അറ്റാദായം.
സെപ്റ്റംബർ പാദത്തിൽ പ്രൊമോട്ടർ ഓഹരി ഇടിഞ്ഞതിനെ തുടർന്ന് ഡിഷ് ടിവിയുെട ഓഹരി വില 5% കുറഞ്ഞു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്രാനൂൾസ് ഇന്ത്യയുടെ ഓഹരികൾ ഇന്ന് 14 ശതമാനം വർദ്ധിച്ചു. 96 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി ഈ പാദത്തിൽ നേടിയത്. 60.3 കോടി രൂപയിൽ നിന്ന് 96 കോടി രൂപയായാണ് അറ്റാദായം വർദ്ധിച്ചത്. ഇതാണ് ഗ്രാനൂൾസ് ഇന്ത്യയുടെ ഓഹരി മൂല്യം ഉയരാൻ കാരണം.
malayalam.goodreturns.in
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications