ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടിയായി സൗദി വിസ ഫീസ് കുത്തനെ ഉയർത്തി. വിസ ഫീസിൽ ആറിരട്ടി വർധനവാണ് സൗദി അറേബ്യ നടപ്പാക്കിയിരിക്കുന്നത്. ഈ നീക്കത്തിൽ നിരവധി മുസ്‌ലിം രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ വിസ നിരക്കുകൾ താഴെ പറയുന്ന രീതിയിലാണ് പരിഷ്കരിച്ചിരിക്കുന്നത്.
വിസ നിരക്ക്
സിംഗിൾ എൻട്രി വിസ നിരക്ക് 93 ഡോളറിൽ നിന്ന് 533 ഡോളറായി ഉയർത്തി. മൾട്ടിപ്പിൾ എൻട്രി 6 മാസത്തെ വിസയ്ക്ക് 800 ഡോളറും ഒരു വർഷത്തെ വിസയ്ക്ക് 1,333 ഡോളറും ചെലവാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതുക്കിയ വിസ നിരക്ക് വിനോദസഞ്ചാരികളെയും മത അല്ലെങ്കിൽ ബിസിനസ്സ് സന്ദർശകരെയും ബാധിക്കും. എന്നാൽ ആദ്യമായി ഹജ്ജ്, ഉംറ തീർത്ഥാടനം നടത്തുന്നവരെ പുതിയ നിരക്കിൽ നിന്ന് ഒഴിവാക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
പുതിയ പദ്ധതി
സൗദി ധനകാര്യ, സാമ്പത്തിക മന്ത്രാലയങ്ങളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഒക്ടോബർ 2 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതിയ ഇസ്ലാമിക് വർഷത്തിന്റെ തുടക്കത്തോട് അനുബന്ധിച്ചാണ് നിരക്ക് പരിഷ്കരണം നടത്തിയത്.
വരുമാനം വർദ്ധിപ്പിക്കൽ
രാജ്യത്തെ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇമിഗ്രേഷൻ ഫീസ് ഉൾപ്പെടെ മറ്റ് മേഖലകളിലെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യയെ എണ്ണ വില കുറയുന്നത് സാരമായി ബാധിച്ചിരുന്നു.
ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കും
സിവിൽ സർവീസുകാരുടെ വേതനവും അലവൻസും വെട്ടിക്കുറയ്ക്കുമെന്ന് സെപ്റ്റംബറിൽ സൗദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. യെമനിൽ നീണ്ടുനിന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ വേതനം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിവർഷം ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ മക്കയിലേക്കും മദീനയിലേക്കും തീർത്ഥാടനം നടത്തുന്നതിനാൽ ഫീസ് വർദ്ധിപ്പിക്കാനുള്ള നീക്കം രാജ്യത്തിന് വളരെ പ്രാധാന്യമർഹിക്കുന്നതായും ചില മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
യാത്ര ബഹിഷ്‌കരിക്കൽ
അമിതമായ ഫീസ് നിർത്തലാക്കുന്നതുവരെ മക്കയിലേക്കുള്ള യാത്രകൾ ബഹിഷ്‌കരിക്കാൻ മൊറോക്കൻ ട്രാവൽ ഏജൻസികൾ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. തുർക്കി, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളെല്ലാം പുതിയ നിരക്ക് പരിഷ്കരണത്തെ എതിർത്തു. ദക്ഷിണാഫ്രിക്കയിലെ മുസ്ലീങ്ങൾ പുതിയ വിസ നിരക്ക് മനുഷ്യത്വരഹിതമാണെന്ന് കാണിച്ച് സൗദി സർക്കാരിന് നിവേദം നൽകിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications