ക്ലോസിംഗിന് മുമ്പുള്ള അവസാന മണിക്കൂറിലെ നേരിയ നേട്ടത്തോട ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ നിന്ന് കരകയറി. സെൻസെക്സ് 95 പോയിൻറ് അഥവാ 0.24 ശതമാനം ഉയർന്ന് 39,058.83 ലും നിഫ്റ്റി 11,604.10 ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപ്പ് സെൻസെക്‌സിനെ പിന്നിലാക്കി 0.08 ശതമാനം താഴ്ന്നെങ്കിലും ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചിക 0.25 ശതമാനം നേട്ടത്തോടെ ഫിനിഷ് ചെയ്തു. ബിഎസ്ഇ ടെലികോമിന് 3.04 ശതമാനം നഷ്ടം നേരിട്ടു.
ഇന്ത്യൻ വിപണികൾ വളരെയധികം അസ്ഥിരമായ ട്രേഡിങ്ങ് സെഷനാണ് ഇന്ന് സാക്ഷ്യം വഹിച്ചതെങ്കിലും അവസാന നിമിഷം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. നിക്ഷേപകരുടെ ശ്രദ്ധ ഇപ്പോൾ കമ്പനികൾ പുറത്തു വിടുന്ന ത്രൈമാസ റിപ്പോർട്ടിലാണെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കി.

റിലയൻസ് പവർ, ഐആർബി, ഇന്ത്യൻ ബാങ്ക്, പ്രെസ്റ്റീജ്, എംസിഎക്സ്, നെറ്റ്‍വർക്ക് 18 തുടങ്ങിയ ഓഹരികളാണ് ഇന്ന് ബിഎസ്ഇയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചത്. ഗ്രാഫൈറ്റ്, അദാനി പോർട്ട്സ്, ഐഡിയ, ആർബിഎൽ ബാങ്ക്, ഡിഷ് ടിവി എന്നിവയ്ക്ക് ഇന്ന് കനത്ത നഷ്ടവും നേരിടേണ്ടി വന്നു.
പ്രജ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് 5.4 ശതമാനം ഉയർന്നു. ത്രൈമാസ കമ്പനി റിപ്പോർട്ടിന് ശേഷമുള്ള മികച്ച നേട്ടമാണിത്. കമ്പനിയുടെ സെപ്റ്റംബർ പാദ അറ്റാദായം 81.2 ശതമാനം ഉയർന്ന് 16.1 കോടി രൂപയായി. 2018ൽ ഇതേ പാദത്തിൽ ഇത് 8.9 കോടി രൂപയായിരുന്നു. വരുമാനം 17.2 ശതമാനം ഉയർന്ന് 294.1 കോടി രൂപയിൽ നിന്ന് 251 കോടി രൂപയായി.
malayalam.goodreturns.in
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
