ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 38.44 പോയിന്റ് അഥവാ 0.10 ശതമാനം 39020.39 എന്ന നിലയിലും നിഫ്റ്റി 21.50 പോയിൻറ് ഇടിഞ്ഞ് 11582.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1,078 ഓഹരികൾ ഇന്ന് മുന്നേറി. 1,378 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 163 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
പിഎസ്‌യു ബാങ്ക് ഓഹരികളാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. ഭാരതി എയർടെല്ലും റിലയൻസ് ഇൻഡസ്ട്രീസും മികച്ച നേട്ടമുണ്ടാക്കി. ബയോകോണിന്റെയും ഇന്ത്യൻ ബാങ്കിന്റെയും ഓഹരികൾ യഥാക്രമം 6 ശതമാനവും 12 ശതമാനവും ഇടിഞ്ഞു. ബയോകോണിന്റെ അറ്റാദായം 39.2 ശതമാനം ഇടിഞ്ഞ് 215.7 കോടി രൂപയിൽ എത്തിയതിനെ തുടർന്നാണ് ഓഹരികൾ ഇടിഞ്ഞത്.

ജൂൺ അവസാനിച്ച പാദത്തിൽ 365.37 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ ബാങ്ക് 139 ശതമാനം വളർച്ച രേഖപ്പെടുത്തി. 358.6 കോടി രൂപയാണ് അറ്റാദായം. പോളികാബ് ഇന്ത്യയുടെയും പിഐ ഇൻഡസ്ട്രീസിന്റെയും ഓഹരി വില 7 ശതമാനത്തിലധികം ഇന്ന് ഉയർന്നു. പിഐ ഇൻഡസ്ട്രീസ് ഓഹരി വില 1,448.80 രൂപയിലെത്തി. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 30 ശതമാനം ഉയർന്ന് 94.4 കോടി രൂപയിൽ നിന്ന് 122.8 കോടി രൂപയായി ഉയർന്നു. വരുമാനം 723 കോടി രൂപയിൽ നിന്ന് 25.5 ശതമാനം ഉയർന്ന് 907.4 കോടി രൂപയായി.
ഗോദ്‌റെജ് പ്രോപ്പർട്ടീസ്, മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡവലപ്പർമാർ, ഫീനിക്സ് മിൽസ്, ഒബറോയ് റിയൽറ്റി, ഡിഎൽഎഫ് എന്നിവയുടെ ഓഹരികൾ നാല് ശതമാനം ഉയർന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
