നിങ്ങൾക്ക് ബ്രസീൽ സന്ദർശിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇനി വിസ നടപടികൾക്കായി ഓടി നടക്കേണ്ട. ബ്രസീൽ സന്ദർശിക്കുന്ന ചൈനീസ്, ഇന്ത്യൻ വിനോദ സഞ്ചാരികൾ അല്ലെങ്കിൽ ബിസിനസുകാർക്ക് വിസ നേടണമെന്ന നിബന്ധന ദക്ഷിണ അമേരിക്കൻ രാഷ്ട്രം ഉപേക്ഷിക്കുന്നതായി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ പറഞ്ഞു.
തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ബോൾസോനാരോ ഈ വർഷം തുടക്കത്തിലാണ് അധികാരത്തിൽ വന്നത്. നിരവധി വികസിത രാജ്യങ്ങളുടെ വിസ ആവശ്യകത ഇദ്ദേഹം നിർത്തലാക്കിയിരുന്നു. എന്നാൽ ചൈന സന്ദർശനത്തിനിടെയാണ് വികസ്വര രാജ്യങ്ങളിലേക്കും ഈ നയം വ്യാപിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്.

ഈ വർഷം ആദ്യം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കുമുള്ള വിസ ആവശ്യകത ബ്രസീൽ സർക്കാർ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഈ രാജ്യങ്ങളിലേയ്ക്കുള്ള ബ്രസീലിയൻ പൗരന്മാർക്കുള്ള വിസ ആവശ്യകത ഇവർ ഉപേക്ഷിച്ചിട്ടില്ല.
58 രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാതെ യാത്ര ചെയ്യാന്‍ കഴിയും. ഇവയില്‍ ചിലത് വിസ-ഓണ്‍-അറൈവല്‍ ലഭിക്കുന്നവയാണെങ്കില്‍ ചില രാജ്യങ്ങളില്‍ വിസയുടെ ആവശ്യമേയില്ല. ഭൂട്ടാന്‍, ഡൊമിനിക്ക, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഫിജി, ഗ്രെനെഡ, ഹെയ്ത്തി, ഇന്തോനേഷ്യ, ജമൈക്ക, മക്കാവു, മാസിഡോണിയ, ഗാംബിയ, മൌറീഷ്യസ്, മൈക്രോനേഷ്യ, നേപ്പാള്‍, പലസ്തീനിയന്‍ പ്രദേശങ്ങള്‍,
സെയിന്റ് കിറ്റ്സ് ആന്‍ഡ് നേവിസ്, സെനഗല്‍, സെര്‍ബിയ, സെന്റ് വിൻസന്റ് ആൻഡ് ഗ്രനൈഡൻസ്, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, വനുവതു എന്നിവിടങ്ങളിൽ ഇന്ത്യക്കാർക്ക് വിസയുടെ ആവശ്യമില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
