പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 218 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ബാങ്കിന്റെ ലാഭം 3,011.73 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 944.87 കോടി രൂപയുടെ ലാഭമാണ് എസ്ബിഐ നേടിയിരുന്നത്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ബാങ്കിന്റെ ഓഹരി മൂല്യം 8 ശതമാനം ഉയർന്ന് 295.75 രൂപയിലെത്തി. മൊത്ത നിഷ്ക്രിയ ആസ്തി (എൻപിഎ) അനുപാതം 7.19 ശതമാനമായി ഉയർന്നതോടെ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു.
അറ്റ പലിശ വരുമാനം (എൻഐഐ) രണ്ടാം പാദത്തിൽ 24,600 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലെ 20,906 കോടിയിൽ നിന്ന് 17.67 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എസ്ബിഐയുടെ പ്രവർത്തന ലാഭം 31 ശതമാനം ഉയർന്ന് 13,905 കോടിയിൽ നിന്ന് 18,199 കോടി രൂപയായി. ആഭ്യന്തര വായ്പാ വളർച്ച സെപ്റ്റംബർ പാദത്തിന്റെ അവസാനത്തിൽ 8.43 ശതമാനമായിരുന്നു.

ബ്ലൂംബര്‍ഗ് ഉള്‍പ്പടെയുള്ള 21 അനലിസ്റ്റുകള്‍ ബാങ്കിന്റെ അറ്റാദായം 2292.8 കോടിയിലെത്തുമെന്ന് വിലയിരുത്തിയിരുന്നു. പലിശയില്‍നിന്നും മറ്റുമുള്ള വരുമാനമാണ് ബാങ്കിന്റെ ലാഭത്തില്‍ ഇത്രയും വര്‍ധനവുണ്ടാക്കിയത്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. ജൂണ്‍ പാദത്തിലെ 7.5ശതമാനത്തില്‍നിന്ന് സെപ്റ്റംബര്‍ പാദത്തില്‍ 7.2ശതമാനമായി കുറഞ്ഞു.
ഐസിഐസിഐ ബാങ്കിന്റെ ഓഹരികളും ഇന്ന് 3.5 ശതമാനം ഉയർന്ന് 470.70 രൂപയിലെത്തി. സെപ്റ്റംബർ പാദത്തിലെ വരുമാനം ഒക്ടോബർ 26 ന് പ്രഖ്യാപിക്കാനിരിക്കെയാണ് ബാങ്കിന്റെ ഓഹരി വില ഉയർന്നത്.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
