കഴിഞ്ഞയാഴ്ച പ്രധാന സൂചികയായ നിഫ്റ്റിക്ക് സമീപകാല ഉയര്‍ന്ന നിലവാരം (17,411) ഭേദിക്കാന്‍ സാധിച്ചില്ല. 17,377 വരെ എത്തിയശേഷം താഴേക്ക് വീണു. സൂചികയുടെ 20, 50 ദിവസ ഇഎംഎ നിലവാരങ്ങളും തകര്‍ക്കപ്പെട്ടു. ഇത് ഹ്രസ്വകാലയളവിലേക്കുള്ള ദുര്‍ബലാവസ്ഥയെ കാണിക്കുന്നു. എങ്കിലും 16,800- 16,900 നിലവാരങ്ങളില്‍ നിന്നും പിന്തുണയാര്‍ജിച്ച് ഓരോ തവണയും സൂചിക കരകയറുന്നതും ശ്രദ്ധേയം. ഇതിന് താഴെ 16,600 നിലവാരത്തിലും ശക്തമായ സപ്പോര്‍ട്ട് മേഖലയുണ്ട്. ഇതിനിടെ അടുത്ത 3- 4 ആഴ്ച കാലയളവിലേക്ക് പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
നോസില്‍
റബര്‍ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് നോസില്‍ ലിമിറ്റഡ് (BSE: 500730, NSE: NOCIL). കഴിഞ്ഞ ദിവസം 238.50 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 265 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 3- 4 ആഴ്ചയ്ക്കുള്ളില്‍ 11 ശതനമാനം ലാഭം നേടാനാവും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 225 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
നോസില്‍ ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ സിമ്മട്രിക്കല്‍ ട്രയാംഗിള്‍ പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചതായി കാണാനാവും. 200-ദിവസ ഇഎംഎ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യുന്നിടത്തോളം ഓഹരിയുടെ ട്രെന്‍ഡ് പോസിറ്റീവാണ്. ആര്‍എസ്‌ഐ, എംഎഫ്‌ഐ സൂചകങ്ങളും കുതിപ്പിനുള്ള സൂചന നല്‍കുന്നു.
മഹീന്ദ്ര ഹോളിഡേയ്‌സ്
വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് മഹീന്ദ്ര ഹോളിഡേയ്‌സ് & റിസോര്‍ട്ട്‌സ് (BSE: 533088, NSE: MHRIL). തിങ്കളാഴ്ച 259.5 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 300 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 4 ആഴ്ചയ്ക്കകം 16 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 240 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ സിമ്മട്രിക്കല്‍ ട്രയാംഗിള്‍ പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചതായി ദൃശ്യമാണ്. കൂടാതെ 2017-ന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലേക്കും ഓഹരിയെത്തി. ആര്‍എസ്‌ഐ സൂചകവും പോസിറ്റീവ് സൂചന നല്‍കുന്നു.
ഇഐഎച്ച്
പ്രീമിയം, ലക്ഷ്വറി ഹോട്ടല്‍ ശൃംഖലയുമായി വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിഡ് കാപ് കമ്പനിയാണ് ഇഐഎച്ച് ലിമിറ്റഡ്. കഴിഞ്ഞ ദിവസം 165.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 185 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കകം 12 ശതമാനം ലാഭം നേടാനാവും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 155 രൂപയില്‍ ക്രമീകരിക്കണം.
ഇഐഎച്ച് (BSE: 500840, NSE: EIHOTEL) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ഉയര്‍ന്ന വോളിയത്തോടെയും ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ സിമ്മട്രിക്കല്‍ ട്രയാംഗിള്‍ പാറ്റേണിലും ബ്രേക്കൗട്ട് സംഭവിച്ചിട്ടുണ്ട്. ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകൡ തുടരുന്നിടത്തോളം ഓഹരി പോസിറ്റീവ് മേഖലയിലാണ്. മൊമന്റം സൂചകങ്ങളായ ആര്‍എസ്‌ഐയും എംഎഫ്‌ഐയും 60 നിലവാരം മറികടന്ന് ഓഹരിയിലുള്ള കുതിപ്പിന് അടിവരയിടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications