ബുധനാഴ്ച വിപണിയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നെങ്കിലും ചെറിയ നേട്ടത്തോടെയാണ് ആഭ്യന്തര സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്‌സ് 89.64 പോയിൻ്റ് ഉയർന്ന് 72,101.69 ലും നിഫ്റ്റി 21.65 പോയിൻ്റ് ഉയർന്ന് 21,839.10 ലുമാണ് ക്ലോസ് ചെയ്തത്. എനർജി, ഓട്ടോ ഓഹരികളുടെ കുതിപ്പ് വിപണിക്ക് താങ്ങായി. മെറ്റൽ ഓഹരികൾ ഇടിവിലേക്ക് നീങ്ങി. സെക്ടറൽ സൂചികയിൽ നിഫ്റ്റി എനർജി, എഫ്എംസിജി, ഇൻഫ്രാ, റിയൽറ്റി, ഓട്ടോ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ, ഫാർമ, ഐടി എന്നിവ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത തുടരുകയാണ്. അതുകൊണ്ടു തന്നെ വിപണിയുടെ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഹൃസ്വകാലത്തേക്ക് വാങ്ങുകയാണെങ്കിൽ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തുന്ന മൂന്ന് കമ്പനികളുടെ ഓഹരികളെക്കുറിച്ച് നമുക്ക് ഇന്ന് വിശദമായി പരിശോധിക്കാം.
1. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ
നവരത്ന വിഭാഗത്തിൽ ഉൾപ്പെടുന്ന പൊതുമേഖലാ കമ്പനിയാണ് കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ. 1988 മാർച്ചിൽ സ്ഥാപിതമായ കമ്പനി കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് കീഴിലാണ്. കണ്ടെയ്‌നർ കാർഗോ ട്രാൻസ്പോർട്ടേഷൻ, ലോജിസ്‌റ്റിക്‌സ് സേവനങ്ങൾ എന്നിവയിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നാണ് കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ.
നിലവിലെ ഓഹരി വില
1.06 ശതമാനത്തിന്‍റെ നേട്ടമാണ് ബുധനാഴ്ച കമ്പനിയുടെ ഓഹരി നേടിയത്. അതോടെ ഓഹരി വില 840.50 രൂപയിലേക്കുയർന്നു. കഴിഞ്ഞ 1 മാസത്തിനിടെ ഓഹരി ഇടിവ് നേരിട്ടെങ്കിലും 6 മാസത്തെ നേട്ടം 13.53 ശതമാനമാണ്. അതോടൊപ്പം 1 വർഷത്തിനിടെ 41.12 ശതമാനത്തിന്‍റെ വളർച്ച നേടാനും കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരിക്ക് സാധിച്ചു. 1,027.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 555 രൂപയാണ് ഏറ്റവും താഴ്ന്ന വില.
സ്റ്റോപ്പ്-ലോസ്: 800 രൂപ | ലക്ഷ്യം: 880/900 രൂപ | റിട്ടേൺ: 7 ശതമാനം

2. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
മഹാരത്ന വിഭാഗത്തിൽപ്പെടുന്ന കമ്പനിയാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് പവർ ട്രാൻസ്മിഷൻ കമ്പനി 1989-ലാണ് സ്ഥാപിക്കപ്പെടുന്നത്. ഇൻ്റർ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റം , ടെലികോം, കൺസൾട്ടൻസി സേവനങ്ങളുടെ ആസൂത്രണം, നടപ്പാക്കൽ, പ്രവർത്തനം, പരിപാലനം തുടങ്ങിയ മേഖലകളിലെല്ലാം കമ്പനിയുടെ സാന്നിധ്യമുണ്ട്.
നിലവിലെ ഓഹരി വില
ബുധനാഴ്ച 2.16 ശതമാനത്തിന്‍റെ നേട്ടമാണ് ഓഹരി നേടിയത്. അതോടെ വില 264.60 രൂപയിലേക്കെത്തി. 31.25 ശതമാനമാണ് 6 മാസത്തെ നേട്ടം. 1 വർഷത്തിനിടെ 58.10 ശതമാനം വളർച്ച നേടാനും പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് സാധിച്ചു. 298.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. അതേ സമയം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 164.02 രൂപയാണ്.
സ്റ്റോപ്പ്-ലോസ്: 257 രൂപ | ലക്ഷ്യം: രൂപ 274/280 | റിട്ടേൺ: 6 ശതമാനം
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബാങ്കാണ് ഇന്ത്യയുടെ അഭിമാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ്, ട്രഷറി, വിദേശ വിനിമയം തുടങ്ങി എല്ലാവിധ സേവനങ്ങളും ബാങ്ക് നൽകുന്നു. സര്‍ക്കാരിന്‍റെ എല്ലാ പദ്ധതികളുടെയും ഭാഗം. കരുത്തുറ്റ മൂലധനവൽക്കരണം, ശക്തമായ ബാധ്യതാ ഫ്രാഞ്ചൈസി, മെച്ചപ്പെട്ട ആസ്തി ഗുണനിലവാര വീക്ഷണം തുടങ്ങിയവയെല്ലാം എസ്ബിഐയുടെ കരുത്താണ്.
നിലവിലെ ഓഹരി വില
1.77 ശതമാനത്തിന്‍റെ നേട്ടമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബുധനാഴ്ച ഓഹരി വിപണിയിൽ നിന്നും നേടിയത്. അതോടെ ഓഹരി വില 736.60 രൂപയിലേക്കുയർന്നു. 25.24 ശതമാനത്തിന്‍റെ നേട്ടം കമ്പനി കഴിഞ്ഞ 6 മാസത്തിനിടെ നേടിയിട്ടുണ്ട്. 793.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. അതേ സമയം 501.55 രൂപയാണ് ഏറ്റവും താഴ്ന്ന വില.
സ്റ്റോപ്പ്-ലോസ്: 710 രൂപ | ലക്ഷ്യം: രൂപ 770/790 | റിട്ടേൺ: 7 ശതമാനം
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications