ഇന്ന് എല്ലാ നഗരങ്ങളിലും വിദേശത്തെയും സ്വദേശത്തെയും പ്രമുഖ ബ്രാൻഡുകളുടെ സാന്നിധ്യമുണ്ട്. ഈ സ്റ്റോറുകളെല്ലാം കമ്പനികൾ നേരിട്ട് നടത്തുന്നതാണോ? കമ്പനിയുടെ ബ്രാൻഡ് നെയിം ഉപയോഗിച്ച് ഫ്രാഞ്ചൈസികൾ നടത്തുന്ന ബിസിനസുകളാണ് മിക്കതും. കെഎഫ്സി നിങ്ങളുടെ നാട്ടിലെത്തിയാൽ അങ്ങോട്ട് ആളെത്താൻ എന്തെങ്കിലും പ്രത്യേക പരിചയപ്പെടുത്തലുകൾ വേണോ? കണ്ടറിഞ്ഞ് ആളുകളെത്തും എന്നതാണ് ഈ ബിസിനസ് രീതിയുടെ പ്രത്യേകത. ഫ്രാഞ്ചൈസി ബിസിനസുകൾക്ക് സഹായിക്കുന്ന ചില പോയിന്റുകളും മൂന്ന് ഫ്രാഞ്ചൈസി ബിസിനസ് ആശയങ്ങളുമാണ് ഈ ലേഖനത്തിൽ.
ഫ്രാഞ്ചൈസി ബിസിനസ് ഓപ്ഷനുകൾ
ഭക്ഷണം, ജുവലറി, ഓട്ടോമൊബൈല്‍ തുടങ്ങി സര്‍വ മേഖലകളിലും ഇന്ന് ഫ്രാഞ്ചൈസി ബിസിനസ് സജീവമാണ്. ഓരോ വിഭാഗത്തിലും ബജറ്റിന് അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഉദാഹരണമായി കയ്യില്‍ കുറവ് മൂലധനമുള്ള വ്യക്തിക്ക് 5-10 ലക്ഷം രൂപയ്ക്ക് കിയോസ്‌ക് മാത്രം ആവശ്യമുള്ള ഒരു ചെറിയ ഫുഡ് കമ്പനിയുടെ ഫ്രാഞ്ചൈസി വാങ്ങാം. അതേസമയം അന്താരാഷ്ട്ര ബ്രാന്‍ഡുള്ള റെസ്റ്റോറന്റിന് ഒരു കോടിയോളം ചെലവ് വരും.
franchiseindia. com, franchisemart.in, franchisebazar. com, businessbazaar.com എന്നീ വെബ്‌സൈറ്റുകള്‍ ഇതിന് ഉപകാരപ്പെടും.

ഫ്രാഞ്ചൈസി ബിസിനസിന്റെ നേട്ടങ്ങൾ
ഫ്രാഞ്ചൈസി ബിസിനസിലേക്ക് കുടുതൽ പേർ കടന്നു വരുന്നതിന്റെ കാരണം ബിസിനസിന്റെ ശക്തമായ അടിത്തറയാണ്. ഇതിനകം പേരെടുത്തൊരു ബ്രാൻഡിന്റെ പേരിൽ ബിസിനസ് ആരംഭിക്കുന്നത് ശക്തമായ ഉപഭോക്തൃ അടിത്തറ ഉറപ്പു നൽകുന്നുണ്ട്. ബ്രാൻഡിന് നേരത്തെയുള്ള മികച്ച പേരു കാരണം കൂടുതൽ ഉപഭോക്താക്കളെ ബിസിനിസിലേക്ക് ആകർഷിക്കാൻ സാധിക്കും. ബ്രാൻഡ് പേര് നിലനിർത്തേണ്ടത് ഫ്രാഞ്ചൈസറുടെ കൂടി ഉത്തരവാദിത്വമായതിനാൽ ഫ്രാഞ്ചൈസർമാർ ഫ്രാഞ്ചൈസികളെ അവരുടെ ബിസിനസ് സജ്ജീകരിക്കാനും പ്രവർത്തിപ്പിക്കാനും സഹായിക്കും.
പ്രവർത്തനങ്ങൾ, റിക്രൂട്ട്‌മെന്റ്, പരസ്യം, മാർക്കറ്റിംഗ് എന്നിവയിൽ ഫ്രാഞ്ചൈസറിൽ നിന്ന് പിന്തുണ ലഭിക്കും. തുടക്കകാർക്കും ആരംഭിക്കാമെന്നതാണ് ഫ്രാഞ്ചൈസി ബിസിനസിന്റെ ഗുണം. ഫ്രാഞ്ചൈസി ആരംഭിക്കാനുള്ള ലൈസൻസുകൾ അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളോ പാരാമീറ്ററുകളോ കമ്പനികൾ ആവശ്യപ്പെടുന്നില്ല.
വെല്ലുവിളികൾ
ഫ്രാഞ്ചൈസി ബിസിനസിലേക്ക് ചെറിയ മുതൽ മുടക്കിൽ കടക്കാൻ സാധിക്കില്ലെന്നതാണ് പൊതുവെ നേരിടുന്ന വെല്ലുവിളി. മികച്ച ബ്രാൻഡിന്റെ ഫ്രാഞ്ചൈസികൾക്ക് മികച്ച തുക ലൈസൻസി ഫീസായി പ്രാരംഭ ഘട്ടത്തിൽ തന്നെ നൽകണം. ഇതോടൊപ്പം റോയൽറ്റി ഫീസ് പോലുള്ള അധിക ചെലവുകളും വരുന്നുണ്ട്.
ഫ്രാഞ്ചൈസികൾ അവരുടെ ബിസിനസിന്റെ സാമ്പത്തിക വിശദാംശങ്ങൾ ഫ്രാഞ്ചൈസർമാരുമായി പങ്കിടേണ്ട സാഹചര്യങ്ങളുണ്ട്. ഇത് ബിസിനസലുള്ള സ്വാതന്ത്ര്യത്തെ ഒരു പരിധിവരെ കുറയ്ക്കുന്നു. മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഒരു പ്രത്യേക ഫ്രാഞ്ചൈസിയിൽ നിന്ന് ലൈസൻസ് പിൻവലിക്കാൻ പോലും ഫ്രാഞ്ചൈസർമാർക്ക് അധികാരമുണ്ട്.
ഫുഡ് ആൻഡ് ബിവറേജ് ഫ്രാഞ്ചൈസികൾ
ഫുഡ് ആന്‍ഡ് ബിവറേജ് സെഗ്മെന്റില്‍ കിയോസ്‌കുകള്‍ തുടങ്ങാന്‍ ശരാശരി 10-20 ലക്ഷത്തിന്റെ നിക്ഷേപം വേണം. 80 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലവും ആവശ്യമാണ്. റസ്റ്റോറന്റായി ആരംഭിക്കാൻ 30-60 ലക്ഷവും 500 ചതുരശ്ര അടി സ്ഥലവും വേണം. അമൂല്‍ സ്‌കൂപ്പ്, സബ്വേ, ഡോമിനസ്, പിസാ ഹട്ട്, കെഎഫ്‌സി, കഫേ കോഫി ഡേ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകള്‍ ഈ വിഭാഗത്തിൽ ഫ്രാഞ്ചൈസി നല്‍കുന്നുണ്ട്..
പേഴ്സണൽ കെയർ ഫ്രാഞ്ചൈസി
ബ്യൂട്ടി ആന്‍ഡ് വെല്‍നെസ് വിഭാഗത്തില്‍ 20-60 ലക്ഷം രൂപ വരെയാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കാൻ വേണ്ടി വരുന്നത്. 800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം ആവശ്യമാണ്. ലക്‌മേ സലൂണ്‍, ടോണി ആന്‍ ഗേ, ഡോ. ഭത്രസ് ക്ലിനിക്ക്, അഫിനിറ്റി തുടങ്ങിയ കമ്പനികള്‍ ഫ്രാഞ്ചൈസികള്‍ നല്‍കുന്നുണ്ട്.
കെറിയർ സർവീസ് ഫ്രാഞ്ചൈസി
കൊറിയര്‍ ആന്‍ഡ് ഡെലിവറി മേഖലയില്‍ ഇന്‍എക്‌സ്പ്രസ്, ടിഡിഡിസി കൊറിയര്‍, ഡെല്‍ഹിവെറി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഫ്രാഞ്ചൈസികളെ അനുവദിക്കുന്നുണ്ട്. 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ചെലവില്‍ 400 ചതരുശ്ര അടി സ്ഥലത്ത് സംരംഭം ആരംഭിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications