ഓഹരി വിപണിയെ കനത്ത നഷ്ടത്തിലാഴ്ത്തിയാണ് ഈ വാരത്തിലെ ആദ്യ ദിവസം കടന്ന് പോയത്. കഴിഞ്ഞവാരം റെക്കോഡുകള്‍ പഴങ്കഥയാക്കി മുന്നേറിയ സെന്‍സെക്‌സിലും നിഫ്റ്റിയിലും കനത്ത ഇടിവ് സംഭവിച്ചതോടെ നിക്ഷേപകരും അമ്പരന്നു. 616.75 പോയിന്‍റ് ഇടിഞ്ഞ് 73,502.64-ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റി 160.90 പോയിന്‍റ് താഴ്ന്ന് 22,332.65-ലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി മിഡ്-ക്യാപ് 0.39 ശതമാനവും നിഫ്റ്റി സ്മോൾ-ക്യാപ് 1.99 ശതമാനവും ഇടിഞ്ഞു. നിഫ്റ്റിയിൽ ഫാർമ മേഖല മാത്രമാണ് നേട്ടത്തിലേക്കെത്തിയത്. മീഡിയ, പിഎസ്‌യു ബാങ്ക്, മെറ്റൽ, എനർജി എന്നിവ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. 1,888 ഇടിവിനെതിരെ 393 ഓഹരികൾ മുന്നേറിയപ്പോൾ വിപണിയിൽ ആകെ നെഗറ്റീവ് വികാരണമാണ് നിലനിന്നത്.

വിപണിയിലെ ഇടിവ് താൽക്കാലികമെന്ന് തന്നെയാണ് വിദഗ്ധരുടെ പൊതുവിലുള്ള വിലയിരുത്തൽ. വരും ദിവസങ്ങളിൽ ഓഹരി വിപണി മുന്നേറ്റം തുടരും. ആ മുന്നേറ്റത്തിൽ നേട്ടം കൊയ്യാൻ സാധ്യതയുള്ള ചില പെന്നി ഓഹരികൾ നമുക്ക് പരിശോധിക്കാം.
1. അലോക് ഇൻഡസ്ട്രീസ്
കോട്ടൺ, പോളീസ്റ്റർ വിഭാഗത്തിൽ വിവിധ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന ടെക്സ്റ്റൈൽ കമ്പനിയാണ് അലോക് ഇൻഡസ്ട്രീസ്. മെൻഡിംഗ്, പാക്കിംഗ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങളുടെ നിർമ്മാണത്തിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിന് അലോക് ഇൻഡസ്ട്രീസിൽ 3,300 കോടി രൂപയുടെ നിക്ഷേപമുണ്ട്.
തിങ്കളാഴ്ച കമ്പനിയുടെ ഓഹരി കനത്ത വാങ്ങലിനാണ് സാക്ഷ്യം വഹിച്ചത്. എൻഎസ്ഇയിൽ ഒരു ഷെയറിന് 32.00 രൂപ എന്ന ഇൻട്രാഡേ ഉയർന്ന നിരക്ക് രേഖപ്പെടുത്തി. നിലവിൽ 29.95 രൂപയാണ് ഓഹരി വില.
2. സെലിബ്രിറ്റി ഫാഷൻസ്
1988-ൽ സ്ഥാപിതമായ സെലിബ്രിറ്റി ഫാഷൻസ് ലിമിറ്റഡ് എല്ലാത്തരം തുണിത്തരങ്ങളും വസ്ത്രങ്ങളും നിരവധി ബഹുരാഷ്ട്ര ബ്രാൻഡുകളിലേക്ക് നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
തിങ്കളാഴ്ച ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരി കനത്ത വാങ്ങലിന് സാക്ഷ്യം വഹിച്ചു. അതിന്‍റെ ഫലമായി ഓഹരി കുതിച്ചുയരുകയും 5 ശതമാനം അപ്പർ സർക്യൂട്ടിൽ ലോക്ക് ചെയ്യുകയും ചെയ്തു, എൻഎസ്ഇയിലെ ഒരു ഷെയറൊന്നിന് 17.50 രൂപയുടെ ഇൻട്രാഡേ ഉയർന്ന നിരക്കിലെത്തി.
3. സൈബർ മീഡിയ
1982-ൽ സംയോജിപ്പിച്ച സൈബർ മീഡിയ (ഇന്ത്യ) ലിമിറ്റഡ് അച്ചടി മാധ്യമങ്ങളിലും പ്രസിദ്ധീകരണത്തിലും ഡിജിറ്റൽ മാർക്കറ്റിംഗ്, ഉള്ളടക്കം, അനലിറ്റിക്‌സ്, മാനേജ്‌മെന്‍റ് കൺസൾട്ടൻസി തുടങ്ങിയ മേഖലയിലാണ് പ്രവർത്തിക്കുന്നത്.

തിങ്കളാഴ്ച ഓഹരി റാലി ചെയ്യുകയും 5 ശതമാനം അപ്പർ സർക്യൂട്ടിൽ ലോക്ക് ചെയ്യുകയും ചെയ്തു, എൻഎസ്ഇയിൽ ഒരു ഷെയറൊന്നിന് 22.50 രൂപ എന്ന ഇൻട്രാഡേ ഉയർന്ന നിരക്ക് രേഖപ്പെടുത്തി.
മുകളിൽ സൂചിപ്പിച്ച 3 പെന്നി ഓഹരികൾ വരും നാളുകളിൽ നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ നിക്ഷേപകരുടെ ശ്രദ്ധ ഈ ഓഹരികളിലുണ്ടാകുന്നത് ഗുണം ചെയ്യും.
എന്താണ് പെന്നി ഓഹരികൾ...?
1-5 യു.എസ് ഡോളറിനു താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവായി പെന്നി ഓഹരികൾ എന്നു വിളിക്കുക. മൈക്രോ ക്യാപ് സ്റ്റോക്കുകള്‍, സ്മോള്‍ ക്യാപ് സ്റ്റോക്കുകള്‍ എന്നൊക്കെ ഇത് അറിയപ്പെടാറുണ്ട്. പെന്നി ഓഹരികൾ ഉള്ള കമ്പനികളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും ഒക്കെ പൊതുവേ കുറവായിരിക്കും.
അപ്രതീക്ഷിതമായ തീരുമാനങ്ങളും മാറ്റങ്ങളും ഒക്കെ കമ്പനികളുടെ വളര്‍ച്ചയില്‍ വേഗത്തില്‍ പ്രതിഫലിച്ചേക്കും. ഇതേ തുടര്‍ന്ന് പൊടുന്നനെ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരാറുണ്ട്. മികച്ച പെന്നി സ്റ്റോക്കുകള്‍ക്ക് മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാനാകും.
എന്നാല്‍ ലിക്വിഡിറ്റി കുറവായതു കൊണ്ട് പൊതുവേ ഇത്തരം ഓഹരികളുടെ റിസ്ക്കും ഉയര്‍ന്നതായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications