കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രത്യേത ട്രേഡിംഗ് സെഷനിലും ഇന്ത്യൻ ഓഹരി വിപണി മുന്നേറ്റം കാഴ്ച വച്ചിരുന്നു. നിഫ്റ്റി 50 സൂചിക 39 പോയിന്‍റ് മുന്നേറി 22,378 ലെവലിലും ബിഎസ്ഇ സെൻസെക്‌സ് 60 പോയിന്‍റ് ഉയർന്ന് 73,806 ലുമാണ് ക്ലോസ് ചെയ്തത്. അതേ സമയം ബാങ്ക് നിഫ്റ്റി സൂചിക 10 പോയിന്‍റും ഉയർന്ന് 47,297 ലെവലിലും ക്ലോസ് ചെയ്തു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകളും മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. അങ്ങനെ നിക്ഷേപകർക്ക് നേട്ടം മാത്രം സമ്മാനിച്ചാണ് ശനിയാഴ്ച നടന്ന പ്രത്യേത ട്രേഡിംഗ് സെഷൻ അവസാനിച്ചത്.

തിങ്കളാഴ്ചയ്ക്കുള്ള ഇൻട്രാഡേ ട്രേഡിംഗ് നുറുങ്ങുകൾ
പ്രമുഖ ഓഹരി വിദഗ്ധയായ വൈശാലി പരേഖ് പറയുന്നത് തിങ്കളാഴ്ചയും നിഫ്റ്റി 50 വലിയ മുന്നേറ്റം കാഴ്ച വയ്ക്കും എന്ന് തന്നെയാണ്. 22,500ലേക്ക് എത്താൻ സൂചിക തയ്യാറായിക്കഴിഞ്ഞു. മൊത്തത്തിലുള്ള മാർക്കറ്റ് ട്രെൻഡ് പോസിറ്റീവ് ആണെന്നും നിലവിലെ ബുൾ ട്രെൻഡ് നിഫ്റ്റി 50 സൂചികയെ 22,800 ലെവലിലേക്ക് ഉയർത്തുമെന്നും വൈശാലി പരേഖ് കൂട്ടിച്ചേർത്തു.
ജിഎംആർ ഇൻഫ്രാ, നാഷണൽ അലൂമിനിയം കമ്പനി, സുല വൈൻയാർഡ്‌സ് എന്നീ കമ്പനികളുടെ ഓഹരികൾ ട്രേഡ് ചെയ്യുന്നത് നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വൈശാലി പരേഖിന്‍റെ വിലയിരുത്തൽ.
ഇന്ന് ഓഹരി വിപണി
കഴിഞ്ഞ ആഴ്ചയിലെ മുന്നേറ്റത്തിലും ശനിയാഴ്ച നടന്ന പ്രത്യേക ട്രേഡിംഗിലെ കുതിപ്പിന്‍റെ ഫലമായും നിഫ്റ്റി 50 സൂചിക 22,200 മുകളിലാണുള്ളത്. തിങ്കളാഴ്ചത്തെ ആദ്യ സെഷനിൽ ശക്തമായ മുന്നേറ്റം സൂചികയിലുണ്ടാകുമെന്നും പ്രമുഖ ഓഹരി വിദഗ്ധയായ വൈശാലി പരേഖ് വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ 22,500 - 22,800 ലെവലുകൾ പ്രതീക്ഷിക്കുന്ന അടുത്ത ലക്ഷ്യങ്ങളോടെ സൂചിക വീണ്ടും ശക്തമായ മുന്നേറ്റത്തിലാണ്.
മുന്നേറ്റത്തിൽ ബാങ്ക് നിഫ്റ്റിയും
ബാങ്ക് നിഫ്റ്റിയും തിങ്കളാഴ്ചത്തെ ആദ്യ സെഷനിൽ മുന്നേറ്റം കാഴ്ച വയ്ക്കാനാണ് സാധ്യത. ശനിയാഴ്ച 47,300 ലെവലിനടുത്ത് ശക്തമായ നോട്ടിലാണ് സൂചിക ക്ലോസ് ചെയ്തത്. കൂടുതൽ ഉയർച്ച പ്രതീക്ഷിക്കുന്ന വികാരം തന്നെയാണ് ബാങ്ക് നിഫ്റ്റിയിലുള്ളത്.
നിഫ്റ്റിക്ക് ഇന്ന് 22,200 ലെവലിൽ ഉടനടി പിന്തുണയുണ്ടെന്നും പ്രതിരോധം 22,500 മാർക്കിൽ കാണുമെന്നും പരേഖ് കൂട്ടിച്ചേർത്തു. ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന റേഞ്ച് 46,800 മുതൽ 48,000 വരെയായിരിക്കുമെന്നും അവർ വിലയിരുത്തുന്നു.

ഇന്ന് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് വൈശാലി പരേഖിന്‍റെ വിലയിരുത്തുന്ന ഓഹരികളെക്കുറിച്ച് കൂടുതൽ അറിയാം.
1. ജിഎംആർ ഇൻഫ്രാ
.
ജിഇപിഎല്ലിന്‍റെ ഉപസ്ഥാപനമായ ജിഎംആർ പവർ ആൻഡ് അർബൻ ഇൻഫ്രാ ലിമിറ്റഡ് (ജിപിയുഐഎൽ) ഊർജം, നഗര അടിസ്ഥാന സൗകര്യം, ഗതാഗതം എന്നീ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.
ഓഹരി വാങ്ങേണ്ട തുക - 85.50 രൂപ
ടാർഗെറ്റ് തുക - 91 രൂപ
സ്റ്റോപ്പ് ലോസ് - 83.50 രൂപ
2. നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ്
രാജ്യത്തെ ഏറ്റവും വലിയ ബോക്‌സൈറ്റ് ഉല്‍പാദകരാണ് നാല്‍കോ എന്ന നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ്. 1981-ല്‍ ഖനന മന്ത്രാലയത്തിന് കീഴില്‍ ഭുവനേശ്വര്‍ ആസ്ഥാനമായാണ് പൊതുമേഖലാ കമ്പനി പ്രവർത്തനം ആരംഭിച്ചത്. ഖനനം, ലോഹം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് നവരത്‌ന പദവിയുള്ള ഈ വന്‍കിട സ്ഥാപനം ശ്രദ്ധയൂന്നിയിരിക്കുന്നത്.
ഓഹരി വാങ്ങേണ്ട തുക - 165.80 രൂപ
ടാർഗെറ്റ് തുക - 174 രൂപ
സ്റ്റോപ്പ് ലോസ് - 161 രൂപ
3. സുല വൈൻയാർഡ്‌സ്
ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാക്കളിലൊന്നാണ് സുല വൈൻയാർഡ്‌സ്. എലൈറ്റ്, പ്രീമിയം വിഭാഗങ്ങൾക്ക് കീഴിലുള്ള ഇന്ത്യൻ വൈൻ വിപണിയിലെ 34 ലേബലുകൾ സുല നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.
ഓഹരി വാങ്ങേണ്ട തുക - 557 രൂപ
ടാർഗെറ്റ് തുക - 580 രൂപ
സ്റ്റോപ്പ് ലോസ് - 545 രൂപ
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
