5 വർഷം കൊണ്ട് കുതിച്ചുയരുന്ന 3 ഓഹരികൾ, ദീർഘകാല നിക്ഷേപകർക്ക് സുവർണ്ണാവസരം

ഓഹരി വിപണിയിൽ ദീർഘകാല നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. എല്ലാ ദിവസവും ട്രേഡിങ്ങിൽ പങ്കെടുക്കാതെ തന്നെ ഒരു നിശ്ചിത തുക പ്രകടന നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ വിശ്വാസ്യതയുള്ള ഒരു കമ്പനിയിൽ വർഷങ്ങളോളം നിക്ഷേപിക്കുന്ന ശൈലിയാണ് ദീർഘ കാല നിക്ഷേപം. എന്നും ട്രേഡിങ്ങിൽ പങ്കെടുക്കേണ്ടതില്ലെങ്കിലും ഓഹരി വിപണിയെ സൂക്ഷ്മമായി വീക്ഷിക്കുന്നവർക്ക് മാത്രമേ ദീർഘകാല നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാവുകയുള്ളു.

നിക്ഷേപ കാലയളവിൽ ഏതെങ്കിലും ഒരു സമയത്താവും ആ ഓഹരി പരമാവധി വളർച്ച കൈവരിക്കുക ഈ സമയം തന്നെ ഓഹരികൾ വിറ്റഴിക്കാനും കഴിയണം. ഒരുപക്ഷെ കാലാവധി പൂർത്തിയാകും വരെ കാത്തിരുന്നാൽ കനത്ത നഷ്ടം നേരിടേണ്ടി വരും. ഇത്തരം നിരവധി ഘടകങ്ങൾ പരിശോധിക്കുമ്പോൾ ഒക്ടോബർ 31 വരെയുള്ള പ്രകടന നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ 5 വർഷത്തേക്ക് ദീർഘകാല നിക്ഷേപം നടത്താനാകുന്ന 5 ഓഹരികൾ ഏതൊക്കെയെന്ന് നോക്കാം.

പോളി മെഡിക്യുർ

ഇന്ത്യയിലെ പ്രമുഖ മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പോളി മെഡിക്യുർ. രാജ്യത്തിനുള്ളിലെ വിപണനത്തിനു പുറമേ വിദേശ രാജ്യങ്ങളിലേക്കും പോളി മെഡിക്യുർ മെഡിക്കൽ ഉപകരണങ്ങളും യന്ത്രങ്ങളും കയറ്റുമതി ചെയ്യുന്നു. 2018ൽ മികച്ച മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനിക്കുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്കാരവും പോളി മെഡിക്യുർ സ്വന്തമാക്കി. കഴിഞ്ഞ 6 വർഷമായി രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ ഉപകരണ കയറ്റുമതി കമ്പനിയാണ് പോളി മെഡിക്യുർ. 25 വർഷത്തോളമായി വിജയകരമായി പ്രവർത്തിക്കുന്ന പോളി മെഡിക്യുർ ഓഹരി വിപണിയിലും സ്ഥിരതയുള്ള നിലവാരം പുലർത്തുന്നു. കഴിഞ്ഞ 5 വർഷത്തെ ഉയർന്ന ഓഹരി നിരക്ക് 2818 രൂപയാണ്, എൽ ടി പി - 2874.3 രൂപ.

5 വർഷം കൊണ്ട് കുതിച്ചുയരുന്ന 3 ഓഹരികൾ, ദീർഘകാല നിക്ഷേപകർക്ക് സുവർണ്ണാവസരം

CRISIL

രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് കമ്പനികളിലൊന്നാണ് ക്രിസിൽ. 1988ൽ രൂപം കൊണ്ട കമ്പനിയുടെ ഭൂരിഭാഗം ഷെയറും വാങ്ങിയിരിക്കുന്നത് അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ എസ് & പിയാണ്. 2023ൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ്‌ റേറ്റിങ് കമ്പനിയായി ക്രിസിൽ മാറി. 2024 ഏപ്രിൽ മാസത്തിൽ സെബിയുടെ അംഗീകാരവും കമ്പനി സ്വന്തമാക്കി. ഐ സി ഐ സി ഐ ബാങ്ക്, യു ടി ഐ, എസ് ബി ഐ, എൽ ഐ സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ കമ്പനിയുടെ ഓഹരി പങ്കാളികളാണ്. കഴിഞ്ഞ 5 വർഷത്തെ ഉയർന്ന ഓഹരി നിരക്ക് 5435 രൂപയാണ്, എൽ ടി പി 5474.75 രൂപ.

GILLETTE INDIA

ഗില്ലെറ്റീ ഇന്ത്യ എന്ന കമ്പനിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. അമേരിക്കൻ പേഴ്‌സണൽ കെയർ ഉത്പ്പന്ന നിർമ്മാണ കമ്പനിയാണ് ഗില്ലെറ്റീ. ഇന്ത്യൻ ഡിവിഷൻ്റെ ആസ്ഥാനം രാജസ്ഥാനിലെ ഭീവാഡിയിലാണ്. ഷേവിങ് ഉപകരണങ്ങളും ബോഡി കെയർ ഉത്പ്പന്നങ്ങളുമാണ് കമ്പനി നിർമ്മിക്കുന്നത്. ഇന്ത്യയിൽ ഉടനീളം ഷേവിങ്ങിനായി ഉപയോഗിക്കുന്ന ബ്ലേഡുകളിൽ ഭൂരിഭാഗവും നിർമ്മിക്കുന്നത് ഗില്ലെറ്റീയാണ്. ഗില്ലെറ്റീ എന്ന അമേരിക്കൻ കമ്പനിക്ക് ഒരു നൂറ്റാണ്ടിലധികം പഴയമുണ്ട്. 2005ൽ പി & ജി എന്ന മറ്റൊരു കമ്പനിയുമായി ഗില്ലെറ്റി ലയിച്ചു. ഇന്ത്യൻ വിപണികളിൽ കമ്പനിയുടെ ഉത്പ്പന്നങ്ങൾ വൻ തോതിൽ വിറ്റഴിയുന്നുണ്ട്. നമ്മളിൽ പലരും ഗില്ലെറ്റിയുടെ ഉത്പ്പന്നം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളവരായിരിക്കും. ഇന്ത്യൻ ഓഹരി വിപണികളിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ച വെയ്ക്കുന്ന കമ്പനിയാണ് ഗില്ലെറ്റീ. കഴിഞ്ഞ 5 വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഓഹരി നിരക്ക് 9899.25 രൂപയാണ്, എൽ ടി പി 9955.35 രൂപ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X