ദില്ലി: 32,000 കോടിയില്‍ അധികം രൂപ ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹുണ്ടായി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇത്രയും തുക നിക്ഷേപിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്ത, ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഹരിത മൊബിലിറ്റിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായി പുത്തന്‍ ഇലട്രിക് വാഹനങ്ങള്‍ രംഗത്തിറക്കുമെന്ന് ഹുണ്ടായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വമ്പന്‍ നിക്ഷേപം നടത്തുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. കമ്പനിയുടെ പോര്‍ട്ട് ഫോളിയോ വികസിപ്പിക്കുന്നതിന് വേണ്ടിയും പുതിയ കാറുകള്‍ രംഗത്തിറക്കാന്‍ സഹായിക്കുന്നതിനും വേണ്ടി കൂടിയാണ് പുതിയ നിക്ഷേപം.
ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ 17 ശതമാനവും നിലവില്‍ ഹുണ്ടായിയുടെ കൈവശമാണ്. രാജ്യത്ത് ഇനി ഇലട്രിക് വാഹനങ്ങളുടെ വിപണി ഉയരുമെന്ന് കമ്പനി കണക്കാക്കുന്നു. ഈ സാഹര്യത്തില്‍ കൂടിയാണ് കമ്പനി വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നത്. അതേസമയം, ഇന്ത്യയില്‍ തങ്ങളുടെ സഹോദര സ്ഥാപനായ കിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കമ്പനിയുടെ സിഇഒ അറിയിച്ചിരുന്നു. കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഈയടുത്താണ് 25 വര്‍ഷം പൂര്‍ത്തിയായത്. 90 ലക്ഷത്തില്‍ അധികം മോഡലുകളാണ് കമ്പനി ഈ കാലഘട്ടത്തില്‍ വിപണിയില്‍ ഇറക്കിയത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
