സാന്താ ക്ലോസ് റാലി; സെന്‍സെക്‌സില്‍ 929 പോയിന്റ് കുതിപ്പ്; 3 ലക്ഷം കോടിയുടെ നേട്ടം

സാന്താ ക്ലോസ് റാലിയെ അനുസ്മരിപ്പിക്കും വിധം പുതുവര്‍ഷത്തില്‍ സ്വപ്‌ന നേട്ടത്തോടെ തുടക്കം. അടുത്തിടെയുണ്ടായ തിരിച്ചടിയില്‍ വിപണിക്കുമേല്‍ തങ്ങിനിന്ന എല്ലാവിധ ദുഃശകുനങ്ങളേയും തച്ചുടയ്ക്കുന്ന രീതിയിലുളള മുന്നേറ്റമാണ് 2022-ലെ ആദ്യ വ്യാപാര ദിനത്തില്‍ പ്രകടമായത്. കുറെ നാളുകളായി പിന്നോട്ടടിച്ചിരുന്ന ബാങ്കിംഗ് ഓഹരികളുടെ പിന്‍ബലത്തിലാണ് മുന്നേറ്റം. ഇന്നത്തെ കുതിപ്പോടെ നിക്ഷേപകരുടെ ആസ്തിയില്‍ 3 ലക്ഷം കോടിയിലധികം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 271 പോയിന്റ് നേട്ടത്തില്‍ 17,625-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 929 പോയിന്റ് മുന്നേറ്റത്തോടെ 59,183-ലും തിങ്കളാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 940 പോയിന്റ് കുതിച്ച് 36,421-ലും വ്യാപാരം അവസാനിപ്പിച്ചു.

4 ഘടകങ്ങള്‍

4 ഘടകങ്ങള്‍

>> ജിഎസ്ടി വരുമാനം: ഡിസംബറിലെ ജിഎസ്ടി വരുമാനം 1.29 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത് തുടര്‍ച്ചയായ ആറാം മാസമാണ് ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടി കവിയുന്നത്.
>> ഓട്ടോ സ്‌റ്റോക്ക്: ഡിസംബര്‍ മാസത്തെ വാഹന വില്‍പന വിപണി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നത്. കഴിഞ്ഞ മാസത്തെ വില്‍പന കണക്കുകള്‍ ചിപ്പ് ക്ഷാമം അവസാനിക്കുന്നതിന്റെയും വ്യക്തമായ സൂചന നല്‍കുന്നു.
>> കോവിഡ് പ്രതിദിന രോഗ നിരക്കില്‍ വര്‍ധനയുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാതിരുന്നത്.
>> ബാങ്ക് ഓഹരികളിലടക്കം എല്ലാ വിഭാഗം ഓഹരികളിലും കാണപ്പെട്ട നിക്ഷേപ താത്പര്യം.

മുന്നേറ്റം

മുന്നേറ്റം

ബാങ്കിംഗ് ഓഹരികള്‍ 2 ശതമാനത്തിലേറെ മുന്നേറി. മെറ്റല്‍, റിയാല്‍റ്റി, ഓട്ടോ, എനര്‍ജി വിഭാഗം ഓഹരി സൂചികയിലും 1.5 ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മിഡ് കാപ് 1.2 ശതമാനവും സ്‌മോള്‍ കാപ് വിഭാഗം സൂചിക 1.3 ശതമാനവും മുന്നേറി. അതേസമയം, ഹെല്‍ത്ത്‌കെയര്‍ വിഭാഗം മാത്രമാണ് നഷ്ടം നേരിട്ടത്. ഈ സൂചിക 0.1 ശതമാനം താഴ്ന്നു. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് അളക്കുന്ന വിക്‌സ് (VIX) 1.41 ശതമാനം ഉയര്‍ന്ന് 16.45-ലേക്ക് എത്തിയെന്നതും ശ്രദ്ധേയം.

മാര്‍ക്കറ്റ് മൂവ്മെന്റ്

മാര്‍ക്കറ്റ് മൂവ്മെന്റ്

പുതുവര്‍ഷത്തിലെ ആദ്യ വ്യാപരദിനത്തില്‍ 33 പോയിന്റ് നേട്ടത്തോടെ 17,387-ലാണ് നിഫ്റ്റി വ്യാപാരത്തിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ തന്നെ ഇന്നത്തെ താഴ്ന്ന നിലവാരമായ 17,383-ല്‍ വന്നശേഷം സൂചിക പ്രധാന നിലവാരമായ 17,400 പിന്നിട്ടു 17,500-ലേക്ക് കുതിച്ചു. തുടര്‍ന്ന് ഉച്ചവരെ 17,500 നിലവാരത്തില്‍ തങ്ങിനിന്ന നിഫ്റ്റി ഉച്ചയ്ക്കു ശേഷം 17,600 നിലവാരത്തിലേക്ക് മുന്നേറി. കഴിഞ്ഞ ഒരു മാസത്തിനിടെയുളള ഉയര്‍ന്ന നിലവാരമാണിത്. മൂന്ന് മണിയോടെ ഇന്നത്തെ ഉയര്‍ന്ന നിലയായ 17,646-ല്‍ നിഫ്റ്റി എത്തിയശേഷം 17,600 നിലവാരത്തിലേക്ക് മടങ്ങി. താരതമ്യേന ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് നിഫ്റ്റി ക്ലോസ് ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,142 ഓഹരികളില്‍ 1,571 ഓഹരികളില്‍ വില വര്‍ധനവും 516 ഓഹരികളില്‍ വിലയിടിവും 5 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 3.04 ആയി ഉയര്‍ന്നു. സ്മോള്‍ കാപ്, മിഡ് കാപ് ഉള്‍പ്പെടെ എല്ലാ വിഭാഗം ഓഹരികളിലും മുന്നേറ്റം നടന്നതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ മൂന്നിന് മുകളിലേക്ക് ഉയര്‍ന്നതിലൂടെ വ്യക്തമാകുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 374 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 127 കമ്പനികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 44 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു്. കോള്‍ ഇന്ത്യ 6 ശതമാനത്തിലധികം കുതിച്ചു. ഐഷര്‍ മോട്ടോര്‍സ് 4 ശതമാനത്തിലേറെയും ബജാജ് ഫിന്‍സേര്‍വ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോര്‍സ് എന്നിവ 3 ശതാനത്തിലധികവും മുന്നേറി. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഗ്രാസിം, യുപിഎല്‍, എസ്ബിഐ, ടിസിഎസ് എന്നീ പ്രധാന ഓഹരികള്‍ 2 ശതമാനത്തിലേറെയും വില വര്‍ധനവ് രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 6 എണ്ണം മാത്രമാണ് വിലയിടിവ് രേഖപ്പെടുത്തിയത്. ഫാര്‍മ സ്റ്റോക്കുകളായ സിപ്ലയും ഡോ റെഡ്ഡീസ് ലാബ്‌സും ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. മഹീന്ദ്ര & മഹീന്ദ്ര, ഡീവീസ് ലാബ്‌സ്, ടെക് മഹീന്ദ്ര, നെസ്ലെ എന്നിവ നേരിയ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X